കൊച്ചി കായല്‍ തീരത്ത് നിയമം ലംഘിച്ച് പണിതുയര്‍ത്തിയത് നൂറുകണക്കിന് കെട്ടിടങ്ങള്‍

Update: 2018-05-27 00:55 GMT
Editor : Subin
കൊച്ചി കായല്‍ തീരത്ത് നിയമം ലംഘിച്ച് പണിതുയര്‍ത്തിയത് നൂറുകണക്കിന് കെട്ടിടങ്ങള്‍
Advertising

കായലും തണ്ണീര്‍ തടങ്ങളും പാടവുമെല്ലാം നികത്തിയാണ് ഈ മഹാനഗരം പടുത്തുയര്‍ത്തിയിരിക്കുന്നത്. 100 കണക്കിന് കെട്ടിടങ്ങള്‍ നിയമംലംഘിച്ച് പടുത്തുര്‍ത്തിയതിന് പിന്നില്‍ ഉദ്യോഗസ്ഥ-രാഷ്ട്രീയ കൂട്ടുകെട്ടുണ്ടെന്ന് വിജിലന്‍സ് തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Full View

കൊച്ചിയില്‍ കായല്‍ തീരത്ത് നിയമം ലംഘിച്ച് നൂറുകണക്കിന് കെട്ടിടങ്ങളാണ് അനുദിനം പണിതുയര്‍ത്തുന്നത്. വന്‍കിട ഫ്ലാറ്റുനിര്‍മാതാക്കള്‍ മാത്രമല്ല, സ്വകാര്യവ്യക്തികളും നിയമം ലംഘിച്ചവരുടെ പട്ടികയിലുണ്ട്. നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കേണ്ട ജില്ലാകളക്ടറുടെ നേതൃത്വത്തിലുള്ള സമിതി പക്ഷെ നാളിതുവരേയും ആര്‍ക്കെതിരേയും ഒരുനടപടിയും സ്വീകരിച്ചിട്ടില്ല.

കായലും തണ്ണീര്‍ തടങ്ങളും പാടവുമെല്ലാം നികത്തിയാണ് ഈ മഹാനഗരം പടുത്തുയര്‍ത്തിയിരിക്കുന്നത്. 100 കണക്കിന് കെട്ടിടങ്ങള്‍ നിയമംലംഘിച്ച് പടുത്തുര്‍ത്തിയതിന് പിന്നില്‍ ഉദ്യോഗസ്ഥ-രാഷ്ട്രീയ കൂട്ടുകെട്ടുണ്ടെന്ന് വിജിലന്‍സ് തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഡി.എല്‍.എഫ് അടക്കമുള്ള വന്‍കിടക്കാര്‍ക്കൊപ്പം സ്വകാര്യവ്യക്തികളും ഇവരിലുണ്ട്. അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള വേമ്പനാട് കായലിന്‍റെ തീരത്തും ചിലവന്നൂര്‍ കായലിന്‍റേയും തീരത്തുമെല്ലാം തീരദേശപരിധി ലംഘിച്ചും തണ്ണീര്‍തടങ്ങള്‍ നികത്തിയും കണ്ടല്‍കാടുകള്‍ നശിപ്പിച്ചുമാണ് കെട്ടിടങ്ങള്‍ ഉയര്‍ന്നത്. നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കേണ്ട കളക്ടറുടെ നേതൃത്വത്തിലുള്ള സമിതി പക്ഷെ എല്ലായ്പ്പോഴും കണ്ണടയ്ക്കുകയാണ്.

കൊച്ചി, മരട് നഗരസഭയുടെ പരിധിയില്‍മാത്രം 40 ഓളം അനധികൃത വന്‍കിട നിര്‍മാണങ്ങളുണ്ട്. ഇവയ്ക്കെല്ലാം പിന്നില്‍ ഉദ്യോഗസ്ഥ രാഷ്ട്രീയകൂട്ടുകെട്ടാണെന്ന് കഴിഞ്ഞമാസം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. നടപടി ആവശ്യപ്പെട്ടുള്ള തീരദേശപരിപാലന സമിതിയുടെ റിപ്പോര്‍ട്ടുകള്‍ക്കെതിരേയും കളക്ടര്‍ അടക്കമുള്ളവര്‍ കോടതിയില്‍പോലും എതിര്‍ നിലപാട് സ്വീകരിച്ചത് കൊച്ചിയിലെ നിയമലംഘകര്‍ക്ക് കരുത്തുപകരുന്നുണ്ട്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News