നടന്‍ കെടിസി അബ്ദുല്ലക്ക് ആദരം
കെടിസിയുടെ കലാസാംസ്‌കാരിക ജീവിതം അറുപതാണ്ട് പിന്നിടുന്ന ഘട്ടത്തിലാണ് ആദരം
നാടക സിനിമാ നടന്‍ കെടിസി അബ്ദുല്ലയെ കോഴിക്കോട് ആദരിച്ചു. കെടിസിയുടെ കലാസാംസ്‌കാരിക ജീവിതം അറുപതാണ്ട് പിന്നിടുന്ന ഘട്ടത്തിലാണ് ആദരം. ടൗണ്‍ഹാളില്‍ നടന്ന ചടങ്ങ് സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.
1959 മുതല്‍ കെടിസിയില്‍ ജീവനക്കാരനാണ് അബ്ദുല്ല. പേരില്‍ കെടിസി കടന്നുകൂടിയത് അങ്ങനെയാണ്. നാടകത്തില്‍ തുടങ്ങിയ അഭിനയജീവിതത്തില്‍ പിന്നീട് സിനിമയും സീരിയലുമെത്തി. ഇരുപത്തിയഞ്ച് നാടകങ്ങളും മുപ്പത് സിനിമകളുമായി കലാജീവിതത്തിന് അറുപത് വയസ്സ്. കോഴിക്കോട് നടന്ന ചടങ്ങില്‍ കലാസാംസ്‌കാരിക പ്രമുഖര്‍ കെ ടി സിയെ ആദരിക്കാനെത്തി. നിറഞ്ഞ പുഞ്ചിരിയോടെ അദ്ദേഹം ആദരം ഏറ്റുവാങ്ങി.
കോഴിക്കോട്ടെ കലാസാംസ്‌കാരിക സദസ്സുകളിലെ നിറസാന്നിധ്യമാണ് അബ്ദുല്ലയെന്ന് എം ടി വാസുദേവന്‍ നായര്‍ പറഞ്ഞു. തോട്ടത്തില്‍ രവീന്ദ്രന്‍, എം കെ രാഘവന്‍ എം പി, മാമുക്കോയ, കോഴിക്കോട് നാരായണന്‍ നായര്‍, പി വി