ഉദുമയിലും മഞ്ചേശ്വരത്തും ബിജെപി-യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടെന്ന് കോടിയേരി

Update: 2018-05-27 07:57 GMT
Editor : admin
ഉദുമയിലും മഞ്ചേശ്വരത്തും ബിജെപി-യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടെന്ന് കോടിയേരി
ഉദുമയിലും മഞ്ചേശ്വരത്തും ബിജെപി-യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടെന്ന് കോടിയേരി
AddThis Website Tools
Advertising

ഉദുമ, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ ‍ ബേപ്പൂര്‍, വടകര മോഡല്‍ ആവര്‍ത്തിക്കാന്‍ ബിജെപിയും യുഡിഎഫും നീക്കം നടത്തുന്നതായി കോടിയേരി

Full View

ഉദുമ, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ ‍ ബേപ്പൂര്‍, വടകര മോഡല്‍ ആവര്‍ത്തിക്കാന്‍ ബിജെപിയും യുഡിഎഫും നീക്കം നടത്തുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ഇതിന്റെ ഭാഗമായാണ് കെ സുധാകരനെ കോണ്‍ഗ്രസ് ഉദുമയില്‍ മത്സരിപ്പിക്കുന്നത്. വെള്ളാപ്പള്ളിയെ മധ്യസ്ഥനാക്കിയാണ് ഈ നീക്കം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയിലേക്ക് അക്കൌണ്ടു തുറക്കാന്‍ ബിജെപിയും ഭരണതുടര്‍ച്ചയ്ക്കായി യുഡിഎഫും 1991ലെ അവിശുദ്ധ കൂട്ടുകെട്ട് ആവര്‍ത്തിക്കാന്‍ നീക്കം നടത്തുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

മഞ്ചേശ്വരത്ത് കോണ്‍ഗ്രസ് വോട്ട് ബിജെപിക്കും ഉദുമയില്‍ ബിജെപിയുടെ വോട്ട് യുഡിഎഫിനും നല്‍കാന്‍ കെ സുരേന്ദ്രനും കെ സുധാകരനും തമ്മില്‍ ധാരണയിലെത്തിയതായി കോടിയേരി ആരോപിച്ചു.

കാസര്‍കോട് ചീമേനി രക്തസാക്ഷി ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News