താമരശ്ശേരിയിൽ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം; മെഡിക്കൽ കോളജിൽ പരിശോധന തുടരുന്നു
താമരശ്ശേരി അരയത്തും ചാലിൽ സ്വദേശി ഫായിസ് ആണ് പൊലീസിന്റെ പിടിയിലായത്
Update: 2025-03-21 16:52 GMT


കോഴിക്കോട്: താമരശ്ശേരിയില്‍ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം. താമരശ്ശേരി അരയത്തും ചാലിൽ സ്വദേശി ഫായിസ് ആണ് പൊലീസിന്റെ പിടിയിലായത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഭാര്യയെയും കുഞ്ഞിനേയും കൊല്ലുമെന്ന് ബഹളം വച്ചതിനു പിന്നാലെ നാട്ടുകാർ പൊലിസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോൾ ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ ഇയാൾ എംഡിഎംഎ വിഴുങ്ങിയതായാണ് സംശയം. ചുടലമുക്കിലെ വീട്ടിൽ നിന്നാണ് ഫായിസിനെ പൊലീസ് പിടികൂടിയത്.
രണ്ടാഴ്ച മുൻപ് താമരശ്ശേരിയിൽ പൊലീസിനെ കണ്ടു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിെട എംഡിഎംഎ വിഴുങ്ങിയ യുവാവ് മരിച്ചിരുന്നു. അമ്പായത്തോട് സ്വദേശി ഷാനിദാണ് മരിച്ചത്.