കോഴിക്കോട് കോവൂരിൽ 58 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
താമരശ്ശേരി സ്വദേശി മിർഷാദിനെയാണ് എക്സൈസ് സംഘം പിടികൂടിയത്
Update: 2025-03-21 14:45 GMT


കോഴിക്കോട്: കോവൂരില്‍ 58 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. താമരശ്ശേരി സ്വദേശി മിര്‍ഷാദിനെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. ഇയാള്‍ താമരശ്ശേരിയിലെ പ്രധാന ലഹരിവില്പനക്കാരനാണെന്ന് എക്‌സ്സൈസ് പറഞ്ഞു.
താമരശ്ശേരിയില്‍ എംഡിഎംഎ വിഴുങ്ങി മരിച്ച ഷാനിദിന്റെ സുഹൃത്താണ് പിടിയിലായ മിര്‍ഷാദ്. ഇന്ന് ഉച്ചയോടുകൂടി എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മിര്‍ഷാദിനെ പിടികൂടിയത്. പ്രദേശത്ത് എംഡിഎംഎ ഉപയോഗവും വില്പനയും വ്യാപകമായി നടക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.