മറ്റ് രണ്ട് മതങ്ങളുമായി തുല്യമായി നിന്ന് കൊമ്പ് കോര്‍ക്കാന്‍ ഹിന്ദുമതം നിലനില്‍ക്കണമെന്ന് കെആര്‍ ഇന്ദിര, സ്വതന്ത്രലോകം സെമിനാറിലെ പ്രസംഗം വിവാദമാകുന്നു

Update: 2018-05-27 22:15 GMT
Editor : Damodaran
Advertising

ഹൈന്ദവത നിറഞ്ഞാടുന്ന ഗുജറാത്തില്‍ പോലും ഗര്‍ഭനൃത്തം ചെയ്യാന്‍ വേണ്ടി പാതിരാത്രിയില്‍ പോലും സ്ത്രീകള്‍ നിര്‍ഭയം നടക്കാറുണ്ടെന്നും എന്നാല്‍ കേരളത്തില്‍ സ്ത്രീകള്‍ക്ക് ഇത്തരത്തില്‍ സഞ്ചരിക്കാനാവില്ലെന്നുമുള്ള

'അധികാരവുമായി വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നതാണ് മതം.ഈയൊരു ഘടകത്തില്‍, അധികാരവുമായുള്ള ഈ ബന്ധത്തിന്‍റെ പേരില്‍ അവിശ്വാസിയായ ഞാന്‍ ഹിന്ദുമതം നിലനില്‍ക്കണമെന്ന് പറയുന്നു. അതെന്തിനാണ്, മറ്റ് രണ്ട് മതങ്ങളുമായി തുല്യമായി നിന്ന് കൊന്പുകോര്‍ത്ത് കാണാന്‍ വേണ്ടിയിട്ടാണ്. ഇതൊരു അധികാരസ്ഥാപനമാണെങ്കില്‍ തുല്യമായ മൂന്നാമതൊരു ശക്തികൂടിയുണ്ടായിട്ട് അവരങ്ങനെ അങ്കം വെട്ടട്ടെ, എനിക്കത് കാണണം. അതിനുവേണ്ടി ഹിന്ദുമതം ഇല്ലാതാകരുത് നിലനില്‍ക്കണം.' - സൈബര്‍ ലോകത്ത് ഏറെ ചര്‍ച്ച വിഷയമായി മാറിയ ഒരു പ്രസംഗത്തിലെ വരികളാണിവ. സ്വാതന്ത്ര ലോകം സെമിനാറില്‍ എഴുത്തുകാരിയായ കെ ആര്‍ ഇന്ദിര നടത്തിയ പ്രഭാഷണത്തിലാണ് ഈ വാക്കുകള്‍ സ്ഥാനം പിടിച്ചിട്ടുള്ളത്. പന്ത്രണ്ടാം വയസില്‍ നിരീശ്വരവാദിയായെന്നും ആര്‍ത്തവ സമയത്ത് പല ക്ഷേത്രങ്ങളിലും കയറി താന്‍ അശുദ്ധയാക്കിയിട്ടുണ്ടെന്നുമുള്ള അവകാശവാദങ്ങള്‍ക്കൊപ്പമാണ് ഹിന്ദു മതം നിലനിന്നു കാണാന്‍ താന്‍ ആഗ്രഹിക്കുന്നതിന്‍റെ കാരണമായി അവര്‍ ഇത്രയും പറഞ്ഞിട്ടുള്ളത്.

യുക്തിവാദികളുടെ സംഘം സംഘടിപ്പിച്ച പരിപാടിയില്‍ ഇന്ദിരയെപ്പോലെ സംഘപരിവാര്‍ അനുകൂല മനോഭാവമുള്ള വ്യക്തിക്ക് അവസരം നല്‍കിയതിനെച്ചൊല്ലി സംഘാടകര്‍ക്കിടയില്‍ തന്നെ വലിയ ഭിന്നത ഉടലെടുത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇതിനെച്ചൊല്ലിയുള്ള തര്‍ക്കം അരങ്ങ് തകര്‍ക്കുകയാണ്. തങ്ങളുടെ ആശയങ്ങളോട് വിഘടിച്ചു നില്‍ക്കുന്ന ഒരാള്‍‌ക്ക് സ്റ്റേജ് നല്‍കുകയും അവരുടെ സംഘ്പരിവാര്‍ അനുകൂല നിലപാടുകളോട് അല്‍പ്പം പോലും വിയോജിപ്പ് പ്രകടമാക്കാന്‍ പരാജയപ്പെട്ടതുമാണ് എതിര്‍ സ്വരങ്ങള്‍ക്ക് ഇടംനല്‍കിയിട്ടുള്ളത്.

മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും ഒതുക്കാന്‍ ഹിന്ദു മതം നില നിലനില്‍ക്കണം എന്ന് സ്വപ്നം കാണുന്ന നാലാം കിട വര്‍ഗീയ വാദി മാത്രമാണ് ഇന്ദിരയെന്നാണ് ഫേസ്ബുക്കിലുയര്ന്നു വന്നിട്ടുള്ള വിമര്‍ശങ്ങളില്‍ പ്രധാനം. ശശികല ടീച്ചറില്‍ നിന്നും ഇന്ദിരയിലേക്കുള്ള ദൂരം സ്കൂള്‍ മുറ്റത്ത് നിന്നും ആകാശവാണി വരെയുള്ള ദൂരം മാത്രമാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

ഹൈന്ദവത നിറഞ്ഞാടുന്ന ഗുജറാത്തില്‍ പോലും ഗര്‍ഭനൃത്തം ചെയ്യാന്‍ വേണ്ടി പാതിരാത്രിയില്‍ പോലും സ്ത്രീകള്‍ നിര്‍ഭയം നടക്കാറുണ്ടെന്നും എന്നാല്‍ കേരളത്തില്‍ സ്ത്രീകള്‍ക്ക് ഇത്തരത്തില്‍ സഞ്ചരിക്കാനാവില്ലെന്നുമുള്ള എഴുത്തുകാരിയുടെ പ്രസംഗത്തിലെ പരാമര്‍ശവും വലിയ വിമര്‍ശങ്ങള്‍ക്ക് വഴി തുറന്നിട്ടുണ്ട്. സ്ത്രീ സ്വാതന്ത്ര്യം എന്നതുകൊണ്ട് ഇന്ദിര എന്താണ് അര്‍ഥമാക്കുന്നതെന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു കാണുന്നത്.

വിവാദമായ പ്രസംഗം കേള്‍ക്കാം:

Full View

“ഹൈന്ദവതയുടെ അങ്ങേയറ്റത്തെ ക്രൂരത നടന്നുകൊണ്ടിരിക്കുന്ന എന്ന് സദാ വിമര്‍ശിക്കപ്പെടുന്ന ഗുജറാത്തില്‍ ഗര്‍ഭനൃത്തം ചെയ്യാന്...

Posted by Naser Kunnum Purathu on Friday, December 30, 2016
Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News