കടലിലെ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു
നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നില്ല; കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വീഴ്ച വരുത്തുന്നു
ഇന്ത്യന്‍ സമുദ്രാതിർത്തിയില്‍ കടല്‍ക്കൊലകളും മത്സ്യബന്ധന ബോട്ടപകടങ്ങളും ആവർത്തിക്കുന്നത് നിയമങ്ങള്‍ പാലിക്കാത്തത് മൂലമെന്ന് ആക്ഷേപം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ജാഗ്രത പുലര്‍ത്താത്തതിനാല്‍ മത്സ്യത്തൊഴിലാളികളുടെ ജീവിതം അപകടത്തിലാണെന്ന് മത്സ്യത്തൊഴിലാളി സംഘടനകള്‍ ആരോപിക്കുന്നു.
ഇന്ത്യന്‍ തീരത്ത് ചരക്കു കപ്പലുകള്‍ പാലിക്കേണ്ട പെരുമാറ്റ ചട്ടങ്ങള്‍ പലപ്പോഴും ലംഘിക്കപ്പെടുന്നു. മര്‍ച്ചന്‍റ് ഷിപ്പിങ് ആക്ട്, ഇന്‍റര്‍നാഷണല്‍ മാരിടൈം ആക്ട്, കടലിലെ അതിക്രമങ്ങള്‍ തടയുന്നതിനുള്ള സുവാ നിയമം തുടങ്ങി വിവിധ നിയമങ്ങള്‍ പരിഷ്കരിക്കാത്തത് വലിയ പാളിച്ചയുണ്ടാക്കുന്നുവെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വിദേശ കപ്പലുകള്‍ കപ്പല്‍ച്ചാലുകളുടെ അതിര്‍ത്തി ലംഘിക്കുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നു. നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കേണ്ട കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും തങ്ങളുടെ ഉത്തരവാദിത്തത്തില്‍ വീഴ്ച വരുത്തുന്നു.
കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് മതിയായ സുരക്ഷ ഉറപ്പു വരുത്തുന്നതിലും സര്‍ക്കാര്‍ പലപ്പോഴും പരാജയമാണെന്നും ആക്ഷേപമുണ്ട്. ബോട്ടുകള്‍ക്ക് ജിപിഎസ് നമ്പര്‍ കൊടുക്കുന്നതിന് നടപടിയില്ല. കടല്‍ യാത്രകള്‍ സുരക്ഷിതമാക്കുന്നതിന് നിരവധി സർക്കാർ ഏജന്‍സികളുണ്ടെങ്കിലും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന പരാതി
മത്സ്യത്തൊഴിലാളികള്‍ക്കുമുണ്ട്. അലംഭാവം തുടര്‍ന്നാല്‍ അപകടങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെടുമെന്ന് ഉറപ്പ്.