സുനാമിയുടെ നടുക്കുന്ന ഓര്‍മ്മകള്‍ക്ക് പതിമൂന്ന് വയസ്

Update: 2018-05-27 04:59 GMT
Editor : Jaisy
സുനാമിയുടെ നടുക്കുന്ന ഓര്‍മ്മകള്‍ക്ക് പതിമൂന്ന് വയസ്
Advertising

ദുരന്തത്തിന്റെ ആഘാതത്തില്‍‍ നിന്ന് തീരദേശവാസികള്‍ ഇനിയും മോചിതരായിട്ടില്ല

ലക്ഷക്കണക്കിന് മനുഷ്യജീവനുകള്‍ കവര്‍ന്ന സുനാമി ദുരന്തത്തിന് ഇന്ന് പതിമൂന്നാണ്ട്. ദുരന്തത്തിന്റെ ആഘാതത്തില്‍‍ നിന്ന് തീരദേശവാസികള്‍ ഇനിയും മോചിതരായിട്ടില്ല. ഓഖിയുടെ നടുക്കത്തിലാണ് കേരളത്തില്‍ ഈ വര്‍ഷത്തെ സുനാമി വാര്‍ഷികം കടന്നുപോകുന്നത്.

2004 ഡിസംബര്‍ 26നാണ് ക്രിസ്മസ് ആഘോഷങ്ങളുടെ ആലസ്യത്തിലായിരുന്നവര്‍ക്ക് മേല്‍ സുനാമി ആഞ്ഞടിച്ചത്. 14 രാജ്യങ്ങളില്‍ നാശംവിതച്ച സുനാമി മൂന്ന് ലക്ഷത്തോളം മനുഷ്യജീവനുകള്‍ കവര്‍ന്നു.ഇന്ത്യോനേഷ്യയിലെ സുമാത്രയുടെ പടിഞ്ഞാറന്‍ തീരത്തുണ്ടായ ഭൂകമ്പമായിരുന്നു സുനാമിക്ക് കാരണം. 8.3 തീവ്രതയുള്ള ഭൂകമ്പത്തെത്തെ തുടര്‍ന്നുണ്ടായ സുനാമി ഇന്തോനേഷ്യ,തായ്‍ലന്റ്,ഇന്ത്യ,ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ക്കെല്ലാം കനത്ത ആഘാതം ഏല്‍പ്പിച്ചു. എന്താണ് നടന്നതെന്നറിയുന്നതിനും മുമ്പേ സകലതിനേയും തിരമാലകള്‍ വിഴുങ്ങി.

ഇന്ത്യയിലും സുനാമിയുടെ തീവ്രത ഭീകരമായിരുന്നു. കേരളം,തമിഴ്നാട്,ആന്ധ്ര തുടങ്ങിയ ഇടങ്ങളിലെല്ലാം കനത്ത നാശം വിതച്ച സുനാമി പതിനായിരത്തോളം ജീവനുകളാണ് കവര്‍ന്നത്.കേരളത്തിലും നൂറു കണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടമായി. സുനാമി ദുരന്തത്തിന് 13 ആണ്ട് തികയുമ്പോള്‍ കേരളത്തിലെ തീരദേശവാസികള്‍ ഓഖി ദുരന്തത്തിന്റെ നടുക്കത്തിലാണ്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News