കഞ്ചിക്കോട് പെപ്‌സി പ്ലാന്റിനെതിരെ പുതുശേരി പഞ്ചായത്തിന്റെ പ്രമേയം

Update: 2018-05-27 15:12 GMT
Editor : admin
കഞ്ചിക്കോട് പെപ്‌സി പ്ലാന്റിനെതിരെ പുതുശേരി പഞ്ചായത്തിന്റെ പ്രമേയം
Advertising

കുടിവെള്ള ക്ഷാമം രൂക്ഷമായ പ‍ഞ്ചായത്തില്‍ അമിതമായി ഭൂഗര്‍ഭ ജലം ഊറ്റുന്ന പ്ലാന്റിന്റെ പ്രവര്‍ത്തനം മൂന്നു മാസത്തേക്ക് നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ടാണ്

Full View

പാലക്കാട് കഞ്ചിക്കോട് പെപ്സി പ്ലാന്റിനെതിരെ പുതുശേരി പഞ്ചായത്തിന്റെ പ്രമേയം. കുടിവെള്ള ക്ഷാമം രൂക്ഷമായ പ‍ഞ്ചായത്തില്‍ അമിതമായി ഭൂഗര്‍ഭ ജലം ഊറ്റുന്ന പ്ലാന്റിന്റെ പ്രവര്‍ത്തനം മൂന്നു മാസത്തേക്ക് നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ടാണ് പഞ്ചായത്തിന്റെ പ്രമേയം. പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തണമെന്നാവശ്യപ്പെട്ട് ഈ മാസം പത്തിന് കമ്പനിക്ക് നോട്ടീസ് നല്‍കാനും പഞ്ചായത്ത് തീരുമാനിച്ചു.

പുതുശേരി പഞ്ചായത്തില്‍ കടുത്ത ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിലും പെപ്സി കമ്പനിയുടെ പ്ലാന്റില്‍ അമിതമായി ജലചൂഷണം നടക്കുന്നുണ്ടെന്ന് വ്യാപക പരാതിയുയര്‍ന്നിരുന്നു. പ്രതിദിനം ആറു ലക്ഷം ലിറ്റര്‍ വെള്ളം എടുക്കുന്നുണ്ടെന്നായിരുന്നു കമ്പനി കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍ കമ്പനി എത്ര വെള്ളം എടുക്കുന്നുണ്ടെന്ന് പുതുശേരി പഞ്ചായത്തിന് യാതൊരു അറിവുമില്ല. ഈ സാഹചര്യത്തിലാണ് പ്ലാന്റിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് രംഗത്ത് വന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കമ്പനിക്ക് നോട്ടീസ് നല്‍കാനും പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചു.

കമ്പനി ഇതുവരെ തൊഴില്‍ നികുതിയോ കെട്ടിട നികുതിയോ പഞ്ചായത്തില്‍ അടച്ചിട്ടില്ല. ഇതു സംബന്ധിച്ച് പഞ്ചായത്ത് നല്‍കിയ നോട്ടീസിന് മറുപടി നല്‍കാനും കമ്പനി തയ്യാറായിരുന്നില്ല. ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കാനും പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. അതേ സമയം വെള്ളമെടുക്കാന്‍ കോടതിയുടെ അനുമതിയുണ്ടെന്നാണ് കമ്പനിയുടെ വിശദീകരണം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News