‘ജീവനക്കാരോട് മാന്യമായി പെരുമാറണം’; ഉന്നത ഉദ്യോഗസ്ഥർക്ക് തദ്ദേശ വകുപ്പിന്റെ നിർദേശം
‘ജീവനക്കാരുടെ അന്തസ്സിന് ക്ഷതം ഏൽപ്പിക്കുന്ന ഇടപെടൽ ഉണ്ടാകരുത്’
Update: 2024-12-25 09:00 GMT
തിരുവനന്തപുരം: ജീവനക്കാരോട് മാന്യമായി പെരുമാറണമെന്ന് ഉന്നത ഉദ്യോഗസ്ഥർക്ക് തദ്ദേശ വകുപ്പിന്റെ നിർദേശം. അവലോകന യോഗങ്ങളിൽ മാന്യമായി പെരുമാറണം. ജീവനക്കാരുടെ അന്തസ്സിന് ക്ഷതം ഏൽപ്പിക്കുന്ന ഇടപെടൽ ഉണ്ടാകരുത്. യോഗങ്ങളിൽ ഇരുന്നു സംസാരിക്കാൻ അനുവദിക്കണമെന്നും ഉത്തരവിൽ പറയുന്നു.
വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ജീവനക്കാരെ അപമാനിക്കുന്നതായി പരാതി ഉയർന്ന പശ്ചാത്തലത്തിൽ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ജി. ഹരികൃഷ്ണനാണ് ഉത്തരവിറക്കിയത്.