വിഷം അകത്തുചെന്ന നിലയിൽ; വയനാട് ഡിസിസി ട്രഷററും മകനും ഗുരുതരാവസ്ഥയിൽ
എൻ.എം വിജയൻ ജില്ലയിലെ കോൺഗ്രസ് നേതാക്കൻമാരിൽ പ്രമുഖനാണ്
Update: 2024-12-25 11:14 GMT
കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ എൻ.എം വിജയനും ഇളയ മകനും ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ. ഇന്നലെ രാത്രി ഒമ്പത് മണിയോടെ വീടിനകത്ത് ഇരുവരെയും വിഷം അകത്തു ചെന്ന് നിലയിൽ കണ്ടെത്തുകയായിരുന്നു .
തുടർന്ന് ആദ്യം സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റി. ഇരുവരുടെയും ആരോഗ്യ നില അതീവ ഗുരുതരമാണെന്നാണ് സൂചന.
നിരവധി വർഷം സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായിരുന്ന എൻ.എം വിജയൻ ജില്ലയിലെ കോൺഗ്രസ് നേതാക്കൻമാരിൽ പ്രമുഖനാണ്.