റബ്ബര്‍ കൃഷി നഷ്ടത്തില്‍; കര്‍ഷകര്‍ ടാപ്പിങ് നിര്‍ത്തിവെച്ചു
റബ്ബര്‍ സബ്സിഡി ലഭിക്കാത്തതും വിലത്തകര്‍ച്ചയും റബ്ബര്‍ കര്‍ഷകരെ ദുരിതത്തിലാക്കുന്നു.
റബ്ബര്‍ സബ്സിഡി ലഭിക്കാത്തതും വിലത്തകര്‍ച്ചയും റബ്ബര്‍ കര്‍ഷകരെ ദുരിതത്തിലാക്കുന്നു. ചെറുകിട കര്‍ഷകരെയാണ് വിലത്തകര്‍ച്ച കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നത്. റബ്ബര്‍ കൃഷി നഷ്ടത്തിലായതോടെ പല കര്‍ഷകരും ടാപ്പിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്.
ഇത് രാജേന്ദ്രന്‍. ഇദ്ദേഹത്തിന് സ്വന്തമായുള്ള ഒന്നര ഏക്കര്‍ സ്ഥലത്തെ റബ്ബര്‍ കൃഷിയാണ് ഒരു കാലത്ത് ഈ കര്‍ഷകനെ അതിജീവനത്തിന് പ്രാപ്തനാക്കിയത്. ഒരു കുടുംബത്തിന് കഴിയാനുള്ള വക സമീപകാലം വരെ റബ്ബര്‍ രാജേന്ദ്രന് നല്‍കിയിരുന്നു. പക്ഷേ ഇപ്പോള്‍ പറയാനുള്ളത് നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രം. കൂലിപോലും ലഭിക്കില്ലെന്ന സ്ഥിതി വന്നതോടെ ടാപ്പിങ് ഇപ്പോള്‍ കൃത്യമായി നടത്താറില്ല.
മക്കളുടെ വിദ്യാഭ്യാസം മുതല്‍ നിത്യജീവിതച്ചിലവിനുള്ളത് വരെ കണ്ടെത്താന്‍ റബ്ബര്‍ കരുത്ത് നല്‍കിയിരുന്നു. ഇത് രാജേന്ദ്രന്റെ മാത്രം കഥയല്ല. റബ്ബറില്‍ നിന്നുള്ള വരുമാനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച സാധാരണക്കാരില്‍ പലരും ഇന്ന് പ്രതിസന്ധിയുടെ കയത്തിലാണ്.
ലാഭകരമല്ലാതായതോടെ സ്വന്തമായി ടാപ്പിങ് നടത്തുന്നവരൊഴികെ പലരും ടാപ്പിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്. പുതിയ മരങ്ങള്‍ വച്ചുപിടിപ്പിച്ചവര്‍ക്ക് ഇതിനായി മുടക്കി അധ്വാനവും പണവും കണക്കുകൂട്ടുമ്പോള്‍ ബദല്‍ മാര്‍ഗങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.