മീഡിയാവണ്‍ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ഈണം 2016
ഓണം ഈദ് ആഘോഷം വിപുലമായ പരിപാടികളോടെ
മീഡിയവണ്‍ ജീവനക്കാരുടെ കൂട്ടായ്മയായ ടീംവണിന്റെ ഓണം ഈദ് ആഘോഷം വിപുലമായ പരിപാടികളോടെ കോഴിക്കോട് വെള്ളിപറമ്പ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നടന്നു. ജീവനക്കാരും കുടുംബാംഗങ്ങളും പരിപാടികളില്‍ പങ്കാളികളായി. ഈണം 2016 എന്ന പേരില്‍ സംഘടിപ്പിച്ച ഈദ്- ഓണം ആഘോഷപരിപാടികള്‍ മാധ്യമം മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ അബ്ദുറഹ്‍മാന്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ബോര്‍ഡ് അംഗം ഷെയ്ക് മുഹമ്മദ് കാരക്കുന്ന് ഓണം-ഈദ് സന്ദേശം നല്‍കി.
രാവിലെ എട്ടുമണിയോടെ പൂക്കള മത്സരത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. ഉച്ചക്ക് ഓണസദ്യയും തുടര്‍ന്ന് കസേരക്കളി, ബൈക്ക് സ്ലോറൈസ്, ചാക്കിലോട്ടം തുടങ്ങി നിരവധി പരിപാടികളും നടന്നു. വൈകുന്നേരം നടന്ന വടംവലി മത്സരത്തോടെയാണ് പരിപാടികള്‍ സമാപിച്ചത്. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ടീം വണ്‍ പ്രസിഡന്റ് ജയേഷ് രാഘവന്‍ സ്വാഗതവും അഞ്ജിത അശോക് നന്ദിയും പറഞ്ഞു.