നാടന്‍ പൂക്കളങ്ങളില്‍ തെളിയുന്നത് ജൈവവൈവിധ്യം

Update: 2018-05-28 02:16 GMT
നാടന്‍ പൂക്കളങ്ങളില്‍ തെളിയുന്നത് ജൈവവൈവിധ്യം
Advertising

തനി നാട്ടുപൂക്കളായ മുക്കുറ്റിയും തുമ്പയും കാക്കപൂവും ചേർന്ന പൂക്കളം മനുഷ്യന്‍ പ്രകൃതിയോടിണങ്ങി കഴിയുന്നുവെന്നതിന്റെ തെളിവാണ്

Full View

നാടിന്റെ സമൃദ്ധമായ ജൈവവൈവിധ്യത്തെ സൂചിപ്പിക്കുന്നതാണ് ഓണപൂക്കളം. നാട്ടുപൂക്കളുടെ വര്‍ണ വൈവിധ്യം. പൂക്കളത്തില്‍ ചേർക്കേണ്ട പൂക്കള്‍ ഏതാണെന്ന കാര്യത്തില്‍ പോലും കൃത്യമായ നിഷ്കർഷയുണ്ടായിരുന്നുവെന്ന് 'മലബാർ മാന്വല്‍' എന്ന കൃതിയിലടക്കം പറയുന്നുണ്ട്.

തനി നാട്ടുപൂക്കളായ മുക്കുറ്റിയും തുമ്പയും കാക്കപൂവും ചേർന്ന പൂക്കളം വെറും ഓണാലങ്കാരമല്ല. നാടിന്റെ ജൈവവൈവിധ്യത്തെ സൂചിപ്പിക്കുന്നതാണത്. മനുഷ്യന്‍ പ്രകൃതിയോടിണങ്ങി കഴിയുന്നുവെന്നതിന്റെ തെളിവ്. ചിങ്ങത്തിലെ പ്രസന്നമായ കാലാവസ്ഥയിലാണ് ശാരദപൂവ്, ശംഖ് പുഷ്പം, തൊട്ടാവാടിപ്പൂ, വേലിചെടിപ്പൂവ് എന്നിവയൊക്കെ തൊടിയില്‍ സമൃദ്ധമായി നിറയേണ്ടത്. ഈ നാട്ടുപൂക്കളൊക്കെ ഒഴിഞ്ഞുപോയെന്ന് മാത്രമല്ല എവിടെയെങ്കിലുമുണ്ടെങ്കില്‍ തന്നെ പൂക്കളത്തില്‍ ഇടംപിടിക്കാറുമില്ല.

നാട്ടുപൂക്കളുടെ സാന്നിധ്യം പൂമ്പാറ്റകളെയും വണ്ടുകളെയും പക്ഷികളെയും ആകര്‍ഷിക്കാറുണ്ട്. മഴക്കാറൊഴിഞ്ഞ പ്രസന്നമായ കാലാവസ്ഥയും പൂക്കളും പക്ഷികളും ചേർന്ന് രൂപപ്പെടുത്തുന്ന അന്തരീക്ഷവും ചിങ്ങമാസത്തിന്റെ മാത്രം പ്രത്യേകതകളാണ്.

Tags:    

Similar News