സ്വാശ്രയ കരാറില്‍ നിന്ന് പിന്നോട്ട് പോകാന് കഴിയില്ലെന്ന് മുഖ്യമന്ത്രി, സഭ ഇന്നത്തേക്ക് പിരിഞ്ഞു
പാര്‍ട്ടി കമ്മിറ്റിയിലും തെരുവിലും സംസാരിക്കുന്ന പോലെ മുഖ്യമന്ത്രി സഭയില്‍ സംസാരിക്കരുതെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പു നല്‍കി. മുഖ്യമന്ത്രി എന്തുപറയണമെന്ന് പറയാന്‍ തനിക്ക് കഴിയില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി...
സ്വാശ്രയ കരാറില്‍ നിന്ന് പിന്നോട്ട് പോകാന് കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കരാര്‍ ഒപ്പിടുകയും അലോട്ട്മെന്‍റ് അന്തിമഘട്ടത്തിലെത്തുകയും ചെയ്ത സാഹചര്യത്തില്‍ പിന്നോട്ട് പോകാന്‍ സാധ്യമല്ലെന്ന് മുഖ്യമന്ത്രി നിയമഭയില്‍ അറിയിച്ചു. പരിയാരത്തെ ഫീസെങ്കിലും കുറച്ച് മാനേജ്മെന്‍റുകളെ സമ്മര്‍ദത്തിലാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.
സ്വാശ്രയ വിഷയം ഇന്നും സഭയില്‍ ഉയര്‍ത്തിയ പ്രതിപക്ഷ കുത്തനെ ഉയര്‍ത്തിയ ഫീസ് കുറക്കാന്‍ തയാറാകണമെന്ന് ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രി ഇന്നലെ നടത്തി ചര്‍ച്ച കബളപ്പിക്കലാണെന്നും ഫീസ് കുറക്കാതെ പ്രതിഷേധത്തില്‍ നിന്ന് പിന്മാറില്ലെന്നും പറഞ്ഞു. തുടര്‍ന്നാണ് മുഖ്യമന്ത്രി സര്‍ക്കാരിന‍്റെ നിലപാട് വ്യക്തമാക്കിയത്
മറ്റു മാനേജ്മെന്‍റുകളെ പഴിചാരുന്ന സര്‍ക്കാരും സി പി എമ്മും പരിയാരത്തെ ഫീസ് കുറക്കാന്‍ തയാറാകുമോ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഫീസ് കുറക്കില്ലെന്ന സര്‍ക്കാര്‍ നിലപാടിലും യൂത്ത് കോണ്‍ഗ്രസ് സമരത്തെക്കുറിച്ച മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭനടപടികള്‍ തടസപ്പെടുത്തി. തുടര്‍ന്ന് നടപടികള്‍ വെട്ടിച്ചുരുക്കി ധനാഭ്യര്‍ഥന പാസാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു