സോളാറില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണം ആവശ്യപ്പെടുന്ന ഹരജി തള്ളി
സമാനമായ ഹരജി ഹൈക്കോടതി നേരത്തെ തള്ളിയതാണെന്ന് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി
സോളാര്‍ അഴിമതിയില്‍ ഉമ്മൻചാണ്ടിക്കെതിരെ കേസെടുക്കണമെന്ന ഹരജിതിരുവനന്തപുരം വിജിലൻസ് കോടതി തളളി.സമാനമായ ഹരജിഹൈക്കോടതി തളളിയെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി ഉത്തരവ്.
സരിത എസ് നായര്‍ സോളാര്‍ കമ്മീഷനില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ആര്യാടൻ മുഹമ്മദ് എന്നിവരുൾപ്പെടെ 8 പേര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പായിച്ചറ നവാസ് എന്നായാളാണ് തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയില്‍ ഹരജിനല്‍കിയിരുന്നത്.സോളാര്‍ ഇടപാടില്‍ ഉമ്മൻചാണ്ടിക്ക് ഒരു കോടി തൊണ്ണൂറ് ലക്ഷം രൂപയും, ആര്യടൻ മുഹമ്മദിന് 40 ലക്ഷം രൂപയും കോഴ നല്‍കിയെന്ന് സരിതയുടെ മൊഴിയുണ്ടെന്നും ഈ പശ്ചാത്തലത്തില്‍ ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം വേണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.
നേരത്തെ സമാന സ്വഭാവമുളള കേസ് തൃശൂര്‍ വിജിലൻസ് കോടതി പരിഗണിക്കുകയും ഹൈക്കോടതി തളളുകയും ചെയ്തിരുന്നു.ഇത് ചൂണ്ടിക്കാണിച്ചാണ് കേസ് തളളുന്നതായി വിജിലൻസ് കോടതി അറിയിച്ചത്. സോളാര്‍ കമ്മീഷൻ,ഹൈക്കോടതി എന്നിവിടങ്ങളില്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേസില്‍ ഇടപെടാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു.വിജിലൻസ് പ്രത്യേക കോടതി ജഡ്ജി എ ബദറുദ്ദീനാണ് വിധി പറഞ്ഞത്.