എ കെ ശശീന്ദ്രന്‍റെ ശബ്ദരേഖ; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

Update: 2018-05-28 09:23 GMT
Editor : Sithara
Advertising

മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.കുറ്റം ഏറ്റുപറഞ്ഞല്ല ശശീന്ദ്രന്‍റെ രാജിയെന്ന് മുഖ്യമന്ത്രി

എ കെ ശശീന്ദ്രന്‍റെ വിവാദ ഫോണ്‍ സംഭാഷണത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കുറ്റം ഏറ്റുപറഞ്ഞല്ല ശശീന്ദ്രന്‍റെ രാജിയെന്നും ഇത്തരമൊരു ആരോപണത്തിന്‍റെ പശ്ചാത്തലത്തില്‍ അന്വേഷണം വേണമെന്നും അന്വേഷണം നടക്കുന്ന സമയത്ത് മന്ത്രിയായി തുടരുന്നത് ശരിയല്ലെന്നുമുള്ള ധാര്‍മ്മികമായ നടപടിയാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര് അന്വേഷിക്കണമെന്നുള്ളതും ടേംസ് ഓഫ് റഫറന്‍സും പിന്നീട് തീരുമാനിക്കും. ജുഡീഷ്യല്‍ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ മീഡിയവണിനോട് പ്രതികരിച്ചു.

Full View

സംഭവത്തില്‍ ഗൂഢാലോചനയുണ്ടോ എന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കും. ശബ്ദരേഖയില്‍ ഉള്‍പ്പെട്ട സ്ത്രീ ആര് എന്ന് ഇതുവരെ വ്യക്തമാകാത്ത സാഹചര്യത്തില്‍ ചോര്‍ത്തിയ ഫോണ്‍ സംഭാഷണമാണോ പുറത്തുവന്നത് എന്നതും അന്വേഷിക്കും. ഇന്‍റലിജന്‍സ് സംഭവത്തില്‍ പ്രാഥമിക അന്വേഷണം തുടങ്ങി.

ആരും ഇതുവരെ പരാതി നല്‍കാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ സ്വമേധയാ അന്വേഷണം പ്രഖ്യാപിക്കുകയാണ്.. മന്ത്രിസ്ഥാനം രാജിവെച്ച എ കെ ശശീന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മാതൃകാപരമായ അന്വേഷണം നടത്തണമെന്ന് എ കെ ശശീന്ദ്രന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് എന്‍സിപിയുടെ സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ തന്നെ രംഗത്ത് വന്നത് കൊണ്ട് പരാതി കൊടുക്കാന്‍ ശശീന്ദ്രന് പാര്‍ട്ടിയുടെ പിന്തുണയുമുണ്ട്. ഏത് സാഹചര്യത്തിലാണ് മന്ത്രി സ്ത്രീയുമായി സംസാരിച്ചത്, ഏതെങ്കിലും സഹായത്തിനാണോ സ്ത്രീ മന്ത്രിയെ സമീപിച്ചത്, സര്‍ക്കാരിന്‍റെ ഏതെങ്കിലും സഹായം അനധികൃതമായി പറ്റിയുണ്ടോ, സംഭവത്തില്‍ ഗൂഢാലോചനയുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം പൊലീസ് അന്വേഷണവിധേയമാക്കും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News