ശശീന്ദ്രന്‍റെ വിവാദ ഫോണ്‍ സംഭാഷണം ജസ്റ്റിസ് ആന്‍റണി കമ്മീഷന്‍ അന്വേഷിക്കും

Update: 2018-05-28 15:22 GMT
Editor : admin | admin : admin
ശശീന്ദ്രന്‍റെ വിവാദ ഫോണ്‍ സംഭാഷണം ജസ്റ്റിസ് ആന്‍റണി കമ്മീഷന്‍ അന്വേഷിക്കും
Advertising

മൂന്ന് മാസമാണ് കമ്മീഷന്‍റെ കാലാവധി

Full View

മംഗളം ടിവി ചാനലില്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍റെതെന്ന് പറഞ്ഞ് സംപ്രേഷണം ചെയ്ത വാര്‍ത്തയുടെ നിജസ്ഥിതി അന്വേഷിക്കുന്നതിന് മുന്‍ ജില്ലാ ജഡ്ജ് പി എസ് ആന്‍റണിയെ ജുഡീഷ്യല്‍ കമ്മീഷനായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. എറണാകുളം കാക്കനാട് സ്വദേശിയായ ആന്‍റണി 2016 ഒക്ടോബറിലാണ് വിരമിച്ചത്.

സംപ്രേഷണം ചെയ്ത സംഭാഷണം ഏത് സാഹചര്യത്തില്‍ ഉണ്ടായതാണ്, റെക്കോര്‍ഡ് ചെയ്ത് പ്രസ്തുത സംഭാഷണം പിന്നീട് ദുരുദേശപരമായി എഡിറ്റ് ചെയ്യുകയോ അതില്‍ കൃത്രിമം കാണിക്കുകയോ ചെയ്തിട്ടുണ്ടോ, അതിനു പിന്നില്‍ ആരെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഭാഷണം സംപ്രേഷണം ചെയ്തതില്‍ നിയമവിരുദ്ധമായ കൃത്യങ്ങളോ ഗൂഢാലോചനയോ ഉണ്ടായിട്ടുണ്ടോ എന്നിവയാണ് അന്വേഷണത്തിന്‍റെ പരാമര്‍ശ വിഷയങ്ങള്‍. ഇതുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍ ഉണ്ടെങ്കില്‍ അതും കമ്മീഷന് അന്വേഷിക്കാവുന്നതാണ്. കമ്മീഷന്‍ മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News