വിഴിഞ്ഞം കരാര്‍ അദാനിയുടെ പോക്കറ്റ് നിറക്കാനുള്ളത്; അദാനിയുടെ അധികലാഭം 29,217 കോടി രൂപ

Update: 2018-05-28 00:34 GMT
Editor : Alwyn K Jose
വിഴിഞ്ഞം കരാര്‍ അദാനിയുടെ പോക്കറ്റ് നിറക്കാനുള്ളത്; അദാനിയുടെ അധികലാഭം 29,217 കോടി രൂപ
Advertising

വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സിഎജി റിപ്പോര്‍ട്ട്. സര്‍ക്കാരിന് നഷ്ടം 283 കോടി രൂപ.

വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സിഎജി റിപ്പോര്‍ട്ട്. പിപിപിയിലെ കണ്‍സഷന്‍ കാലാവധി നീട്ടിയത് മൂലം അദാനിക്ക് കോടികളുടെ അധികലാഭമാണ് ഉണ്ടാവുകയെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു. ഇതുപ്രകാരം അധികമായി അദാനിക്ക് കിട്ടിയത് പത്തു വര്‍ഷത്തെ കാലാവധിയാണ്.

ഇതിലൂടെ അദാനിയുടെ പോക്കറ്റിലേക്ക് അനര്‍ഹമായി ഒഴുകിയെത്തുക 29,217 കോടി രൂപയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പിപിപിയില്‍ 30 വര്‍ഷമാണ് കണ്‍സഷന്‍ കാലാവധി. കണ്‍സഷന്‍ കാലാവധി 20 വര്‍ഷം കൂടി നീട്ടാനും കരാറില്‍ വ്യവസ്ഥയുണ്ട്. ഇപ്രകാരം കണ്‍സഷന്‍ കാലാവധി നീട്ടിയാല്‍ അദാനിക്ക് അനര്‍ഹമായ ലാഭമാണുണ്ടാകുകയെന്ന് സിഎജി പറയുന്നു. വിഴിഞ്ഞത്ത് 14,650 കോടി രൂപ മുതല്‍മുടക്കുന്ന അദാനിക്ക് കരാറനുസരിച്ച് 61,095 കോടി രൂപ ലാഭം ലഭിക്കും. ഓഹരി ഘടനയില്‍ മാറ്റം വരുത്തിയതിനാല്‍ 283 കോടി രൂപയാണ് സര്‍ക്കാരിന് നഷ്ടമുണ്ടാകുക. ആസ്തികള്‍ പണയം വെക്കാനുള്ള അനുമതി നല്‍കിയിരിക്കുന്നത് അദാനിയെ സഹായിക്കാനാണെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. മത്സ്യബന്ധന തുറമുഖത്ത് നിന്ന് യൂസര്‍ ഫീസ് പിരിക്കാനുള്ള അനുമതി തെറ്റാണെന്നും സിഎജി വ്യക്തമാക്കി.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News