കാവ്യയെ അറസ്റ്റ് ചെയ്യാന്‍ ഉദ്ദേശമില്ലെന്ന് പൊലീസ്; ജാമ്യാപേക്ഷ തീര്‍പ്പാക്കി

Update: 2018-05-28 11:33 GMT
Editor : Sithara
കാവ്യയെ അറസ്റ്റ് ചെയ്യാന്‍ ഉദ്ദേശമില്ലെന്ന് പൊലീസ്; ജാമ്യാപേക്ഷ തീര്‍പ്പാക്കി
Advertising

നാദിര്‍ഷായുടെ ഹരജി അടുത്ത മാസം 10ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. കാവ്യയെ അറസ്റ്റ് ചെയ്യുകയോ പ്രതിയാക്കുകയോ ഇല്ലെന്ന് പ്രോസീക്യൂഷന്‍ കോടതിയെ അറിയിച്ചു. അതേ സമയം നാദിര്‍ഷയുടെ ഹര്‍ജി അടുത്ത മാസം നാലിലേക്ക് മാറ്റി. പള്‍സര്‍ സുനിക്ക് ഈ ഘട്ടത്തില്‍ ജാമ്യം നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കി.


തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭയമുണ്ടെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു കാവ്യാ മാധവന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. കാവ്യയെ അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ നീക്കമില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിന്റെ ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി.

നാദിര്‍ഷയെ അറസ്റ്റ് ചെയ്യണ്ടേതതുണ്ടോയെന്നത് ഉള്‍പ്പടെയുള്ള കോടതിയുടെ ചോദ്യങ്ങള്‍ക്ക് അന്വേഷണ സംഘം നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമെ കോടതി മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ തീരുമാനമെടുക്കു. മുദ്ര വെച്ച കവറില്‍ പോലീസ് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. പള്‍സര്‍ സുനിക്ക് ഇപ്പോള്‍ ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രോസീക്യൂഷന്‍ വാദം അംഗീകരിച്ചാണ് സുനിയുടെ ജാമ്യപേക്ഷ ഹൈക്കോടതി തള്ളിയത്. കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷവും തന്നെ അന്യായമായി തടവില്‍ പാര്‍പ്പിച്ചിരിക്കുന്നുവെന്നും ജാമ്യം നല്‍കമെന്നുമായിരുന്നു സുനിയുടെ അപേക്ഷ.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News