ഇ ബീറ്റ് അഴിമതിക്കേസില്‍ തെളിവില്ലെന്ന് വിജിലന്‍സ്
മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുന്‍ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ, മുന്‍ ഡി.ജി.പി.കെ എസ് ബാലസുബ്രഹമണ്യം, ഐജി മനോജ് എബഹാം, വൈഫിനിറ്റി കമ്പനി എംഡി എന്നിവരായിരുന്നു കേസിലെ ആരോപണവിധേയര്‍
കേരളപൊലീസില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ച ഇ ബീറ്റ് അഴിമതിക്കേസില്‍ തെളിവില്ലെന്ന് വിജിലന്‍സ്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ വിജിലന്‍സ് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരായിരുന്നു കേസില്‍ ആരോപണവിധേയര്‍.
ബീറ്റ് കേന്ദ്രങ്ങളില്‍ പോലീസുകാര്‍ എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ പുസ്തകങ്ങള്‍ ഒഴിവാക്കി ഇലക്ട്രോണിക് സംവിധാനം ഏര്‍പ്പെടുത്തുന്ന പദ്ധതിയായിരുന്ന ഇ ബീറ്റ് 2011-12 കാലയളവിലാണ് നടപ്പിലാക്കിയത്. ബാംഗ്ലൂര്‍ ആസ്ഥാനമായ വൈഫിനിറ്റി ടെക്‌നോളജിയ്ക്കായിരുന്നു കരാര്‍ ലഭിച്ചത്. എന്നാല്‍ നിര്‍ദ്ദിഷ്ട കാലയളവില്‍ പദ്ധതി പൂര്‍ത്തിയാകാതിരിക്കുകയും സ്ഥാപിച്ച ഉപകരണങ്ങള്‍ നശിക്കുകയും വൈഫിനിറ്റ് കമ്പനി അടച്ചുപൂട്ടുകയും ചെയ്തതോടെ ക്രമക്കേട് ആരോപണം ഉയരുകയായിരുന്നു.
പോലീസ് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ നടന്ന ഇലക്ട്രോണിക് ബീറ്റ് പദ്ധതിയില്‍ 1.87 കോടി രൂപയുടെഅഴിമതി നടന്നെന്നആരോപണമാണ് വിജിലന്‍സ് അന്വേഷിചത്. എന്നാല്‍ നിയമാനുസൃതമായ നടപടികള്‍ പാലിച്ച് കൊണ്ടുള്ള ടെന്‍ഡറുകള്‍ ക്ഷണിച്ചിരുന്നെന്നും ക്രമക്കേടില്ലെന്നുമാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. അന്വേഷണസംഘത്തിന്റെ ഇടക്കാല റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ കോടതിയില്‍ സമര്‍പ്പിച്ചു.
മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുന്‍ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ, മുന്‍ ഡി.ജി.പി.കെ എസ് ബാലസുബ്രഹമണ്യം, ഐജി മനോജ് എബഹാം, വൈഫിനിറ്റി കമ്പനി എംഡി എന്നിവരായിരുന്നു കേസിലെ ആരോപണവിധേയര്‍