ചെങ്ങന്നൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് തേടി കെ എം മാണിയെത്തി
യുഡിഎഫ് സ്ഥാനാർഥി ഡി വിജയകുമാറിന്റെ വിജയത്തിനായി എല്ലാവരും രംഗത്തിറങ്ങണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ കെ എം മാണി.
യുഡിഎഫ് സ്ഥാനാർഥി ഡി വിജയകുമാറിന്റെ വിജയത്തിനായി എല്ലാവരും രംഗത്തിറങ്ങണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ കെ എം മാണി. കേരള കോൺഗ്രസിനെ അധിക്ഷേപിക്കുന്നവർക്ക് രാഷ്ട്രീയ തിമിരമാണ്. മുന്നണി പ്രവേശന ചർച്ച ഇപ്പോഴില്ലെന്നും കെ എം മാണി ചെങ്ങന്നൂരിൽ പറഞ്ഞു.
കേരള കോൺഗ്രസിന്റെ ആദ്യ തെരഞ്ഞെടുപ്പ് കൺവൻഷന് കെ എം മാണി എത്തിയപ്പോൾ പ്രവർത്തകര്‍ വലിയ ആവേശത്തിലായി. യുഡിഎഫിന് പിന്തുണ നൽകാനുള്ള കാരണം കെ എം മാണി വിശദീകരിച്ചു. യു.ഡി.എഫിനെ വിജയിപ്പിക്കാൻ കഠിനാധ്വാനം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളന വേദിയിൽ എത്തിയ പി കെ കുഞ്ഞാലിക്കുട്ടി കേരള കോൺഗ്രസ് യുഡിഎഫിൽ എത്തേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കി. തുടർന്നുള്ള ദിവസങ്ങളിൽ യുഡിഎഫ് പ്രചാരണ വേദികളിൽ കെ എം മാണിയും കേരള കോൺഗ്രസും സജീവ സാന്നിധ്യമാകും.