Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കോഴിക്കോട്: കോഴിക്കോട് സ്വദേശിയായ സൈനികനെ കാണാനില്ലെന്ന് പരാതി. പാവങ്ങാട് സ്വദേശി വിഷ്ണുവിനെയാണ് കാണാതായത്. പുണെയിലെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും നാട്ടിലേക്ക് പുറപ്പെട്ടതിന് ശേഷം കാണാനില്ലെന്നാണ് പരാതി. സംഭവത്തെ തുടർന്ന് എലത്തൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഡിസംബര്‍ 17ാം തീയതി പുലര്‍ച്ചെ 2 മണിയോടുകൂടി വിഷ്ണു അമ്മയ്ക്ക് ഒരു വാട്‌സ്ആപ് സന്ദേശം അയച്ചിരുന്നു. താന്‍ നാട്ടിലേക്ക് വരുന്നുണ്ടെന്നും കണ്ണൂരില്‍ എത്തിയിട്ടുണ്ടെന്നുമായിരുന്നു സന്ദേശത്തില്‍ ഉണ്ടായിരുന്നത്. മൊബൈല്‍ ഫോണില്‍ ചാര്‍ജ് ഇല്ല എന്നും വിഷ്ണു പറഞ്ഞിരുന്നു. പിന്നീട് വിഷ്ണുവിനെ കുറിച്ച് വിവരങ്ങളൊന്നുമില്ല എന്നാണ് ബന്ധുക്കള്‍ പറയുന്നത്.