മുണ്ടക്കൈ പുനരധിവാസം: നാളെ പ്രത്യേക മന്ത്രിസഭാ യോഗം

വീട് നിർമാണത്തിന് സഹായം വാഗ്ദാനം ചെയ്തവരുടെ യോഗം ഉടൻ ചേരും

Update: 2024-12-21 15:53 GMT
Advertising

തിരുവനന്തപുരം: മുണ്ടക്കൈ പുനരധിവാസം ചർച്ച ചെയ്യനായി ഞായറാഴ്​ച പ്രത്യേക മന്ത്രിസഭാ യോഗം ചേരും. സ്ഥലമേറ്റെടുക്കലിലും വീടുകളുടെ നിർമ്മാണത്തിലും അന്തിമ തീരുമാനം ഉണ്ടാകും.

നിർമാണം എങ്ങിനെയാകണമെന്നത്​ സംബന്ധിച്ചടക്കം ചർച്ച ചെയ്യും. വൈകീട്ട് മൂന്നരയ്ക്ക് ഓൺലൈനായിട്ടാണ് യോഗം. വീട് നിർമാണത്തിന് സഹായം വാഗ്ദാനം ചെയ്തവരുടെ യോഗവും സർക്കാർ ഉടൻ വിളിക്കും.

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസവുമായി ബന്ധപ്പെട്ട് ടൗൺഷിപ്പ് പദ്ധതിയുടെ ഗുണഭോക്താക്കളുടെ ആദ്യ കരട് പട്ടിക കഴിഞ്ഞദിവസം സർക്കാർ പ്രസിദ്ധീകരിച്ചിരുന്നു. 388 കുടുംബങ്ങളാണ് ആദ്യപട്ടികയിലുള്ളത്. ആക്ഷേപങ്ങളുള്ളവർക്ക് 15 ദിവസത്തിനുള്ളിൽ പരാതി നൽകാം.

30 ദിവസത്തിനകം അന്തിമപട്ടിക പ്രസിദ്ധീകരിക്കും. വീട് നഷ്ടപ്പെട്ടവരും ആൾനാശം സംഭവിച്ചവരുമാണ് ആദ്യഘട്ട പട്ടികയിലുള്ളത്. ​അതേസമയം, കരട് പട്ടികയിൽ വ്യാപക പിശകുണ്ടെന്ന്​ ആക്ഷേപം ഉയർന്നിട്ടുണ്ട്​. ഒന്നാംഘട്ടത്തിൽ അർഹരായ നിരവധി പേർ പുറത്താണ്​. 520 വീടുകളെയാണ് പഞ്ചായത്തിലെ കെട്ടിട നമ്പര്‍ പ്രകാരം ദുരന്തം ബാധിച്ചത്. എന്നാൽ, കരട് പട്ടികയില്‍ ഉള്‍പ്പെട്ടത് 388 കുടുംബങ്ങള്‍ മാത്രമാണ്. പ്രസിദ്ധീകരിച്ച ലിസ്റ്റിൽ പല പേരുകളും ആവർത്തനമെന്നും ആക്ഷേപമുണ്ട്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News