പതിനാലാം നിയമസഭയിലെ എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു

Update: 2018-05-28 11:30 GMT
Editor : admin
പതിനാലാം നിയമസഭയിലെ എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു
Advertising

പതിനാലാം നിയമസഭയിലെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയായി.

Full View

14ആം നിയസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടന്നു. രണ്ടു പേരൊഴികെയുള്ള സിപിഎം എംഎല്‍എമാരും ഒരാളൊഴികെ സിപിഐ എംഎല്‍എമാരും സഗൌരവ പ്രതിജ്ഞയെടുത്തു. വി ടി ബല്‍റാം ഒഴികെയുള്ള യുഡിഎഫ് എംഎല്‍എമാര്‍ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. തമിഴിലും കന്നഡയിലും ഇംഗ്ലീഷിലും പ്രതിജ്ഞാവാക്യങ്ങള്‍ ചൊല്ലിയവരുണ്ട്.

ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിലായിരുന്നു അംഗങ്ങങ്ങളുടെ സത്യപ്രതിജ്ഞ. വള്ളിക്കുന്ന് നിന്നുള്ള മുസ്‍ലിം ലീഗ് എംഎല്‍എ പി അബ്ദുല്‍ ഹമീദ് മാസ്റ്ററാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. കെ വി അബ്ദുല്‍ ഖാദര്‍, പാറക്കല്‍ അബ്ദുല്ല തുടങ്ങിയവര്‍ പിന്നാലെയെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ 137 ആമതും നിയുക്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 96 ആമതും സത്യപ്രതിജ്ഞ ചെയ്തു. മുന്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ എട്ടാമനായാണ് സത്യപ്രതിജ്ഞക്കെത്തിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 76ാമനായി എത്തി. ആറന്മുള എംഎല്‍എ വീണാ ജോര്‍ജ്, കോതമംഗലത്തുനിന്നുള്ള ആന്റണി ജോണ്‍ എന്നിവരാണ് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത സിപിഎം എംഎല്‍എമാര്‍. സിപിഐയുടെ വി ശശിയും ദൈവനാമത്തിലാണ് പ്രതിജ്ഞാവാക്യങ്ങള്‍ ചൊല്ലിയത്. ഇടതുമുന്നണിയിലെ ഘടകകക്ഷി പ്രതിനിധിയും സ്വതന്ത്രരും ദൈവനമാത്തില്‍ പ്രതിജ്ഞയെടുത്തു. ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത യുഡിഎഫ് എംഎല്‍എമാരില്‍ വി ടി ബല്‍റാം വ്യത്യസ്തനായി. നെഞ്ചില്‍ കൈവെച്ച് സഗൌരവ പ്രതിജ്ഞയാണ് ബല്‍റാം എടുത്തത്.

മഞ്ചേശ്വരം എംഎല്‍എ പി വി അബ്ദുറസാഖ് കന്നഡയിലും ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ തമിഴിലും പ്രതിജ്ഞാവാക്യങ്ങള്‍ ചൊല്ലിയപ്പോള്‍ കോണ്‍ഗ്രസ് എംഎല്‍എമാരായ കെ മുരളീധരന്‍, ഹൈബി ഈഡന്‍ എന്നിവര്‍ ഇംഗ്ലീഷിലാണ് പ്രതിജ്ഞയെടുത്തത്.
14ആം നിയമസഭയിലെ ഏറ്റവും പ്രായംകുറഞ്ഞയാളായ പട്ടാമ്പിയില്‍ നിന്നുള്ള മുഹമ്മദ് മുഹ്‍സിന്‍ 67 ആമനായി പ്രതിജ്ഞയെടുത്തു. സിനിമാതാരം മുകേഷും സഗൌരവം പ്രതിജ്ഞയെടുത്തു. കോവളം എംഎല്‍എ എം വിന്‍സെന്റായിരുന്നു അവസാനത്തെയാള്‍. നാളെയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News