മുല്ലപ്പെരിയാര്‍: പിണറായി വിജയന് അഭിവാദ്യമര്‍പ്പിച്ച് തമിഴ്‍നാട് അതിര്‍ത്തിയില്‍ ഫ്ലക്സ്

Update: 2018-05-28 22:20 GMT
Editor : admin
മുല്ലപ്പെരിയാര്‍: പിണറായി വിജയന് അഭിവാദ്യമര്‍പ്പിച്ച് തമിഴ്‍നാട് അതിര്‍ത്തിയില്‍ ഫ്ലക്സ്
Advertising

കേരളത്തിന് സുരക്ഷ; തമിഴ്നാടിന് വെള്ളം എന്ന പ്രഖ്യാപിത നിലപാട് പുതിയതായി അധികാരത്തില്‍ വന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഉയര്‍ത്തി പിടിച്ചുവെന്ന്.....

Full View

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിനെ ചൊല്ലി കേരളത്തില്‍ തര്‍ക്കങ്ങളും വിവാദങ്ങളും നടക്കുമ്പോള്‍
തമിഴ്‍നാട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യമര്‍പ്പിച്ച് വ്യാപക ഫ്ലക്സ് ബോര്‍ഡുകള്‍. കേരള തമിഴ്നാട് അതിര്‍ത്തി ഗ്രാമങ്ങളിലാണ് കേരള മുഖ്യമന്ത്രിയുടെ നിലപാടില്‍ സന്തോഷം പ്രകടിപ്പിച്ച് പിണറായി വിജയന്റെ ഫോട്ടോ ഉള്‍പ്പെടുത്തി ഫ്ലക്സുകള്‍ വെച്ചിരിക്കുന്നത്.

കേരളത്തിന് സുരക്ഷ; തമിഴ്നാടിന് വെള്ളം എന്ന പ്രഖ്യാപിത നിലപാട് പുതിയതായി അധികാരത്തില്‍ വന്ന മുഖ്യമന്ത്രി പിണറായി വിജയന്‍
ഉയര്‍ത്തി പിടിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അതിര്‍ത്തി ഗ്രാമങ്ങളില്‍ ഫ്ലക്സുകള്‍ ഉയര്‍ന്നത്. കേരള തമിഴ്നാട് അതിര്‍ത്തി ഗ്രാമങ്ങളായ
ലോവര്‍ ക്യാമ്പ്, ഗൂഡല്ലൂര്‍, കെ ജി പെട്ടി, തേവാരം എന്നിവിടങ്ങളിലാണ് മുല്ലപ്പെരിയാര്‍ പാതുകാപ്പ് കുഴുവിന്റെ നേതൃത്വത്തില്‍ ഫ്ലക്സുകള്‍ വെച്ചിരിക്കുന്നത്.

വെള്ളമില്ലെങ്കില്‍ തങ്ങള്‍ക്ക് കൃഷിയും ജീവിതവുമില്ലെന്നും മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പുയര്‍ത്തി നിര്‍ത്താമെന്ന
കേരള മുഖ്യമന്ത്രിയുടെ നിലപാട് സന്തോഷകരമാണെന്നും തമിഴ്നാട്ടുകാര്‍ പറയുന്നു.

മുല്ലപ്പെരിയാറില്‍ ഡാം നിര്‍മ്മിച്ച ഫെനി കുക്കിന്റെയും പിണറായി വിജയന്റെയും ചിത്രങ്ങള്‍ വെച്ചാണ് ഫ്ലക്സുകള്‍ അടിച്ചിരിക്കുന്നത്.
കേരളത്തില്‍ മുന്നണിക്കകത്ത് നിന്നും പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പിണറായി വിജയന് വലിയ എതിര്‍പ്പ്
നേരിടുമ്പോഴാണ് തമിഴ്നാട്ടുകാരുടെ ആദരം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News