കാവേരി വിധി കര്‍ണാടകക്ക് പ്രതികൂലം; കെഎസ്ആര്‍ടിസി സര്‍വീസുകള്‍ റദ്ദാക്കി
Update: 2018-05-29 12:18 GMT
കേവരി നദീ ജല തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് സര്‍വീസ് റദ്ദാക്കിയത്.
നാളെയും മറ്റന്നാളും ബംഗളൂരുവിലേക്കുള്ള സര്‍വീസുകള്‍ കെഎസ്ആര്‍ടിസി റദ്ദാക്കി. കേവരി നദീ ജല തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് സര്‍വീസ് റദ്ദാക്കിയത്.
കാവേരിയില്‍ നിന്നും പ്രതിദിനം 6000 ഘനയടി വെള്ളം കര്‍ണാടക തമിഴ്നാടിന് നല്‍കണമെന്ന് ഇന്ന് സുപ്രിംകോടതി വിധിച്ചതിന്റെ പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍ നടപടി. 3000 ഘനയടി വെള്ളം നല്‍കിയാല്‍ മതിയെന്ന കാവേരി മേല്‍നോട്ട സമിതി നിര്‍ദേശം കോടതി ഭേദഗതി ചെയ്തു. കാവേരി മാനേജ്മെന്‍റ് ബോര്‍ഡ് രൂപീകരിക്കാനും കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശംനല്‍കിയിട്ടുണ്ട്.