തൃത്താല മണ്ഡലത്തില്‍ യുഡിഎഫ് ഹര്‍ത്താല്‍ പുരോഗമിക്കുന്നു

Update: 2018-05-29 12:56 GMT
തൃത്താല മണ്ഡലത്തില്‍ യുഡിഎഫ് ഹര്‍ത്താല്‍ പുരോഗമിക്കുന്നു
Advertising

പലയിടത്തും യുഡിഎഫ് പ്രവര്‍ത്തകര്‍ ഗതാഗതം തടഞ്ഞു. ഇന്നലെ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു.

തൃത്താല മണ്ഡലത്തില്‍ യുഡിഎഫ് ആഹ്വാനം ചെയത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. വി ടി ബൽറാം എം എൽ എ ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. പലയിടത്തും യുഡിഎഫ് പ്രവര്‍ത്തകര്‍ ഗതാഗതം തടഞ്ഞു. ഇന്നലെ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു.

തൃത്താല നിയോജമണ്ഡലത്തിൽ പൂർണമായും പട്ടാമ്പി നിയോജക മണ്ഡലത്തിൽ ഭാഗികമായും കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. വിവിധ കേന്ദ്രങ്ങളിൽ യുഡിഎഫ് പ്രവർത്തകർ വഴി തടഞ്ഞു. സ്വകാര്യ വാഹനങ്ങളെയും കെ എസ് ആർ ടി സിയെയും പോകാനനുവദിച്ചു.

യു ഡി എഫ് അക്രമങ്ങൾക്കെതിരാണെന്നും സി പി എം അക്രമത്തിനൊരുങ്ങിയാൽ പ്രാദേശികമായി ചെറുത്തു നിൽക്കുമെന്നും നേതാക്കൾ പറഞ്ഞു. നാളെ രാവിലെ വിടി ബൽറാം എം എൽ എ യുടെ ഓഫീസിലേക്ക് സി പി എം മാർച്ചു നടത്തും. എ കെ ജിയുമായി ബന്ധപ്പെട്ടു നടത്തിയ പരാമർശത്തിൽ മാപ്പു പറയില്ലെന്ന് ബൽറാം ആവർത്തിക്കുന്ന സാഹചര്യത്തിലാണ് മാർച്ച്

.

Full View
Tags:    

Similar News