മഅ്ദനിയെ സ്വീകരിക്കാനൊരുങ്ങി അന്‍വാര്‍ശ്ശേരി
അബ്ദുന്നാസര്‍ മഅ്ദനിയുടെ മടങ്ങി വരവിനായി കാത്തിരിക്കുകയാണ് ജന്മഗ്രാമവും അന്‍വാര്‍ശ്ശേരിയും.
അബ്ദുന്നാസര്‍ മഅ്ദനിയുടെ മടങ്ങി വരവിനായി കാത്തിരിക്കുകയാണ് ജന്മഗ്രാമവും അന്‍വാര്‍ശ്ശേരിയും. പാവപ്പെട്ട കുട്ടികളുടെ അത്താണിയാണ് കുന്നത്തൂരില്‍ മഅ്ദനി സ്ഥാപിച്ച അന്‍വാറുശ്ശേരി യത്തിംഖാന. കഴിഞ്ഞ വര്‍ഷം ഉമ്മയെ കാണാനായെത്തിയപ്പോഴായിരുന്നു കുട്ടികള്‍ തങ്ങളുടെ പ്രിയപ്പെട്ട ഉസ്താദിനെ അവസാനം കണ്ടത്.
എട്ട് ദിവസത്തെ ജാമ്യം ലഭിച്ച് കേരളത്തിലെത്തുന്ന അബ്ദുന്നാസര്‍ മഅ്ദനിയെ സ്വീകരിക്കാനുള്ള ആവേശത്തിലാണ് ജന്മനാടായ മൈനാഗപ്പള്ളിയും അന്‍വാറുശ്ശേറി അനാഥായലയവും. ബാംഗ്ലൂരില്‍ നിന്ന് വിമാന മാര്‍ഗം വരുന്ന മഅ്ദനി നാളെ വൈകിട്ടോടെ ഇവിടെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൈനാഗപ്പള്ളിയിലെ അന്‍വാറുശ്ശേരി യത്തീംഖാനയാണ് മഅ്ദനിയുടെ പ്രവര്‍ത്തന കേന്ദ്രം. ഇവിടെത്തന്നെയായിരിക്കും മഅ്ദനി ഏറെ നേരവും ചിലവിടുക. ഇവിടുത്തെ മൂന്നൂറിലധികം കുട്ടികള്‍ക്ക് അബ്ദുന്നാസിര്‍ മഅ്ദനിയാണെല്ലാം. അതുകൊണ്ട് തന്നെ മഅ്ദനിയുടെ തിരിച്ച് വരവിനായി കാത്തിരിക്കുകയാണ് കുട്ടികള്‍.
ഉമ്മ അസ്മാ ബീവിയെ കാണാനായി കഴിഞ്ഞ മെയ് മാസത്തിലാണ് മഅ്ദനി ഇതിന് മുന്പ് ഇവിടെ അവസാനമായി എത്തിയത്. അന്ന് അഞ്ച് ദിവസവും അന്‍വാറുശ്ശേരിയിലെ കുട്ടികള്‍ക്കൊപ്പമായിരുന്നു മഅ്ദനിയുടെ താമസം.