പെരുന്നാള്‍ ദിന പ്രഭാഷണത്തിനിടെ പൊട്ടിക്കരഞ്ഞ് മഅ്‍ദനി
ബംഗലൂരു സ്ഥോടനക്കേസില്‍ താന്‍ നിരപരാധിയാണെന്ന് ഖുറാനെ സാക്ഷിയാക്കി സത്യം ചെയ്യുന്നതായി മഅ്‍ദനി. ഇന്‍ഡിഗോ വിമാനക്കമ്പനിയുടെ ഓഫീസിന്‍റെ ചില്ലുതകര്‍ത്ത പിഡിപി പ്രവര്‍ത്തകരുടെ നടപടിയെ മഅ്‍ദനി നിശിതമായി വിമര്‍ശിച്ചു.
അന്‍വാര്‍ശേരിയിലെ പെരുന്നാള്‍ നമസ്കാരത്തിനിടെ നടത്തിയ പ്രഭാഷണത്തില്‍ പൊട്ടിക്കരഞ്ഞ് മഅ്‍ദനി. ബംഗലൂരു സ്ഥോടനക്കേസില്‍ താന്‍ നിരപരാധിയാണെന്ന് ഖുറാനെ സാക്ഷിയാക്കി സത്യം ചെയ്യുന്നതായി മഅ്‍ദനി. ഇന്‍ഡിഗോ വിമാനക്കമ്പനിയുടെ ഓഫീസിന്‍റെ ചില്ലുതകര്‍ത്ത പിഡിപി പ്രവര്‍ത്തകരുടെ നടപടിയെ മഅ്‍ദനി നിശിതമായി വിമര്‍ശിച്ചു.
പതിനഞ്ച് വര്‍ഷത്തിലധികമായി താന്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ പെരുന്നാള്‍ നമസ്കാരത്തിനിടെ നടത്തിയ പ്രഭാഷണത്തില്‍ മഅ്‍ദനി തുറന്നു പറഞ്ഞു. ഒന്‍പതരവര്‍ഷം സേലത്തെ ജയിലില്‍ തടവിലിട്ടിട്ടും തനിക്കെതിരെ ഒരു തെളിവും ഹാജരാക്കാന്‍ അന്വേഷണസംഘത്തിനായില്ലെന്ന് അദ്ദേഹം പറഞ്ഞു. ബംഗലൂരു സ്ഫാേടനക്കേസിലും താന്‍ നിരപരാധിയാണെന്നും ഖുര്‍ ആനെ സാക്ഷിയാക്കിയാണ് ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ഇന്‍ഡിഗോ വിമാനക്കമ്പനിയുടെ കൊച്ചിയിലെ ഓഫീസിന്‍റെ ചില്ലുതകര്‍ത്ത പി ഡി പി പ്രവര്‍ ത്തകരുടെ നടപടിയെ പ്രഭാഷണത്തിനിടെ മഅ്‍ദനി വിമര്‍ശിച്ചു. അന്‍വാര്‍ശേരിയിലെ മണ്ണിലേക്ക് തിരിച്ചുവരണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് പറഞ്ഞ് മഅ്‍ദനി പ്രഭാഷണത്തിനിടെ പൊട്ടിക്കരഞ്ഞു.