കെ.എസ്.ആർ.ടി.സിയിൽ ഒഴിവുവരുന്ന ഡ്രൈവർ തസ്തികകൾ നികത്തുന്നില്ലെന്ന് പരാതി
കെ.എസ്.ആർ.ടി.സി നഷ്ടത്തിലാണെന്ന് പറഞ്ഞാണ് പി.എസ്.സി ലിസ്റ്റിൽ നിന്നുള്ള ഡ്രൈവർമാരുടെ നിയമനങ്ങൾ നിർത്തിവെച്ചത്.
കെ.എസ്.ആർ.ടി.സിയിൽ ഒഴിവുവരുന്ന ഡ്രൈവർ തസ്തികകൾ നികത്തുന്നില്ലെന്ന് പരാതി. ഇരുപതിനായിരത്തോളം പേരാണ് പി.എസ്.സി ലിസ്റ്റിൽ ഉള്ളത്. ഡ്രൈവർമാർ ഇല്ലാത്തതിനാൽ നിരവധി ഷെഡ്യൂളുകൾ മുടങ്ങുകയും ചെയ്യുന്നു. ഡ്രൈവർമാരുടെ പി.എസ്.സി ലിസ്റ്റ് കാലാവധി സിസoബർ 31 ന് അവസാനിക്കും.
കെ.എസ്.ആർ.ടി.സി നഷ്ടത്തിലാണെന്ന് പറഞ്ഞാണ് പി.എസ്.സി ലിസ്റ്റിൽ നിന്നുള്ള ഡ്രൈവർമാരുടെ നിയമനങ്ങൾ നിർത്തിവെച്ചത്. എന്നാൽ ഡ്രൈവർമാർ ഇല്ലാത്തതിനാൽ തിരുവല്ല,എടത്വ, മല്ലപ്പള്ളി, എന്നീ ഡിപ്പോകളിൽ നിന്നു മാത്രം ഇരുപത്തിരണ്ട് ഷെഡ്യൂളുകൾ മുടങ്ങുന്നു.
വിവരവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ പത്ത് ഡിപ്പോകളിൽ മാത്രം 236 ഒഴിവുകൾ ഉണ്ട്. 10 ഡിപ്പോകളിൽ 60 ഡ്രൈവർമാർ പെൻഷൻ ആയിട്ടുണ്ട്. പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉള്ളരെ ഒഴിവാക്കി താൽക്കാലിക ജീവനക്കാരെ നിയമിച്ചണ് പല സർവീസുകളും നടത്തുന്നത്. സംസ്ഥാനത്ത് ഉടനീളമുള്ള മുഴുവൻ ഒഴിവുകളും റിപ്പോർട്ട് ചെയ്താൽ ആയിരകണക്കിന് കഴിവുകൾ ഉണ്ടാകുമെന്ന് റാങ്ക് ലിസ്റ്റിൽ ഉള്ളവർ പറയുന്നു.