നാടിന്റെ നന്മക്കായി പൊന്നും വിലയുള്ള ഭൂമി വിട്ടുകൊടുത്ത് മനോഹരന്‍

Update: 2018-05-31 13:49 GMT
നാടിന്റെ നന്മക്കായി പൊന്നും വിലയുള്ള ഭൂമി വിട്ടുകൊടുത്ത് മനോഹരന്‍
Advertising

പാരമ്പര്യമായി കിട്ടിയ ഒരേക്കര്‍ ഭൂമിയില്‍ നിന്നും 72 സെന്റ് ഭൂമിയാണ് പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിക്കായി മനോഹരന്‍ വിട്ടുനല്കിയത്

Full View

ഒരു നാടിന് കുടിവെള്ളത്തിനായി പൊന്നും വിലയുളള സ്വന്തം ഭൂമി വിട്ടുനല്‍കുന്നത് ചെറിയ കാര്യമല്ല. ഇത്തരത്തില്‍ ഭൂമി വിട്ടുനല്‍കിയ വലിയ മനസിന്റെ ഉടമയാണ് കോഴിക്കോട് കക്കോടി സ്വദേശി മനോഹരന്‍. പാരമ്പര്യമായി കിട്ടിയ ഒരേക്കര്‍ ഭൂമിയില്‍ നിന്നും 72 സെന്റ് ഭൂമിയാണ് പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിക്കായി മനോഹരന്‍ വിട്ടുനല്കിയത്.

വരാനിരിക്കുന്നത് കടുത്ത വരള്‍ച്ച. കുടിവെള്ളം പലയിടത്തും കിട്ടാനില്ല. വെള്ളത്തിന് വേണ്ടിയുളള നാട്ടുകാരുടെ നെട്ടൊട്ടം കണ്ടപ്പോള്‍ മനോഹരന് രണ്ടാമതൊന്ന് ആലോചിച്ചില്ല. തണ്ണീര്‍തടം അടക്കമുളള 72 സെന്റ് ഭൂമി നേരെ പഞ്ചായത്തിന് കൈമാറി. മനോഹരന് പാരമ്പര്യമായി കിട്ടിയതാണ് ഈ ഭൂമി. ഭൂമിക്ക് കോടിയിലേറെ വിലമതിക്കുമെങ്കിലും മനോഹരനെ അതൊന്നും പ്രലോഭിപ്പിച്ചില്ല. കക്കോടിയിലെ സാമൂഹ്യ പ്രവര്‍ത്തകനായിരുന്ന അച്ഛന്റെ പാത പിന്തുടരുകയാണ് മനോഹരനും.

Tags:    

Similar News