'മദ്രസകൾ ഔപചാരിക വിദ്യാഭ്യാസത്തിൻറെ ഭാഗം'; സുപ്രിംകോടതി വിധി രാജ്യത്തിന്റെ യശസ്സുയർത്തി: എസ്കെഎസ്എസ്എഫ്

സുപ്രിംകോടതി വിധി ഭരണഘടനയുടെ തത്വങ്ങളെ ഓർമപ്പെടുത്തുന്നതാണെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി ഒ.പി.എം അഷ്റഫ് എന്നിവർ പറഞ്ഞു.

Update: 2024-11-05 17:04 GMT
Advertising

കോഴിക്കോട് : മദ്രസാ വിദ്യാഭ്യാസം ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗം തന്നെയാണെന്ന സുപ്രിംകോടതി വിധി രാജ്യത്തിന്റെ മതേതര പാരമ്പര്യത്തിന്റെ യശസ്സുയർത്തിയെന്ന് എസ്കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. 2004ലെ ഉത്തർപ്രദേശ് മദ്രസാ വിദ്യാഭ്യാസ നിയമം ശരിവെച്ചുകൊണ്ട് നടത്തിയ വിധി ചില സംസ്ഥാനങ്ങളിൽ നടക്കുന്ന മദ്രസാ വിരുദ്ധ നീക്കങ്ങൾക്കെതിരെയുള്ള ശക്തമായ താക്കീതായി.

മദ്രസകൾ അടച്ചുപൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദേശങ്ങളെ ഈയടുത്ത് രൂക്ഷമായി വിമർശിച്ച സുപ്രിംകോടതി അത്തരത്തിലുള്ള അടച്ചുപൂട്ടൽ നടപടികളെയും സ്റ്റേ ചെയ്തത് മതേതര വിശ്വാസിസമൂഹത്തിന് ആശ്വാസം പകരുന്നതും രാജ്യത്തിന്റെ ചരിത്രഗതിയെ അട്ടിമറിക്കാൻ ആരെയും അനുവദിക്കില്ലെന്ന ഭരണഘടനയുടെ തത്വങ്ങളെ ഓർമപ്പെടുത്തുന്നതുമായെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി ഒ.പി.എം അഷ്റഫ് എന്നിവർ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News