സ്വാശ്രയ എൻജിനീയറിങ് കോളെജുകള്‍ അടച്ചിട്ടുള്ള സമരം പിൻവലിച്ചു
നെഹ്റു കോളേജ് വിഷയത്തിൽ ദുരൂഹതകളുണ്ട്.. അത് എത്തിക്സ് കമ്മിറ്റി അന്വേഷിക്കും. കോളെജിന്റെ ഭാഗത്ത് നിന്ന് ചില വീഴ്ച്ചകൾ സംഭവിച്ചിട്ടുണ്ട്
സ്വാശ്രയ എൻജിനീയറിങ് കോളെജുകള്‍ അടച്ചിട്ടുള്ള സമരം പിൻവലിച്ചു.സ്വാശ്രയ എൻജിനിയറിങ് കോളജ് മാനേജ്മെന്റ് അസോസിയേഷന്റേതാണ് തീരുമാനം. നെഹ്റു കോളജ് പ്രശ്നത്തിൽ സ്വാശ്രയ എൻജിനിയറിങ് കോളജ് മാനേജ്മെന്റ് അസോസിയേഷന്റെ ഓഫീസ് കഴിഞ്ഞദിവസം അടിച്ചുതകർത്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് പ്രഖ്യാപിച്ച സമരമാണ് പിൻവലിച്ചത്.
വിദ്യാഭ്യാസമന്ത്രിയുടെ ഇടപെടലിനെത്തുടർന്നാണ് തീരുമാനമെന്നും അസോസിയേഷൻ. നെഹ്റു കോളേജ് വിഷയത്തിൽ ദുരൂഹതകളുണ്ട്.. അത് എത്തിക്സ് കമ്മിറ്റി അന്വേഷിക്കും. കോളെജിന്റെ ഭാഗത്ത് നിന്ന് ചില വീഴ്ച്ചകൾ സംഭവിച്ചിട്ടുണ്ട് എന്നു വേണം വാർത്തകളുടെ പശ്ചാത്തലത്തിൽ കരുതാൻ. ഫൈൻ വാങ്ങരുതെന്ന് പറയാൻ സാധിക്കില്ല.. നെഹ്‍റു കോളെജിനെതിരെ സർക്കാർ നടത്തുന്ന ഏത് അന്വേഷണത്തെയും പിന്തുണയ്ക്കുമെന്നും അസോസിയേഷൻ.