ശുഭയാത്ര കാമ്പയിന്റെ ഭാഗമായി ടെക്നോപാർക്കിൽ ട്രാഫിക് ബോധവത്കരണ സെമിനാർ

Update: 2018-05-31 16:15 GMT
Editor : admin
Advertising

മീഡിയവൺ ശുഭയാത്ര കാമ്പയിന്റെ ഭാഗമായി ടെക്നോപാർക്കിൽ ട്രാഫിക് ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. വാഹനം ഓടിക്കുന്നവരുടെ അശ്രദ്ധയാണ് അപകടങ്ങളുടെ ഏറ്റവും പ്രധാന കാരണമെന്ന് ജോയിന്റ് ആര്‍ടിഒ ആദർശ് ജി

മീഡിയവൺ ശുഭയാത്ര കാമ്പയിന്റെ ഭാഗമായി ടെക്നോപാർക്കിൽ ട്രാഫിക് ബോധവത്കരണ സെമിനാർ. ജോയിന്റ് ആര്‍ടിഒ ആദർശ്കുമാര്‍ ജി നായർ , ട്രാഫിക് അസി. കമ്മീഷണർ എംകെ സുൽഫിക്കർ തുടങ്ങിയര്‍ നേതൃത്വം നല്‍കി. എ 4 ഓട്ടോയുമായി സഹകരിച്ചായിരുന്നു പരിപാടി. വാഹന ഓടിക്കുന്നവരുടെ അശ്രദ്ധയാണ് അപകടങ്ങളുടെ ഏറ്റവും പ്രധാന കാരണമെന്ന് സെമിനാറില്‍ അപകട കാരണങ്ങളെക്കുറിച്ച അവതരണം നടത്തിയ ജോയിന്റ് ആര്‍ടി ആദർശ് കുമാര്‍ ജി നായർ പറഞ്ഞു.

Full View

രാഷ്ട്രീയകൊലപാതകങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കുന്ന കേരളം നിരത്തുകളിലെ കൊലപാതകളെ ഗൌരവത്തിലെടുക്കുന്നില്ലെന്ന് ട്രാഫിക് അസി. കമ്മീഷണർ എംകെ സുൽഫിക്കർ ചൂണ്ടിക്കാട്ടി. മീഡിയവണ്‍ കോ ഓർഡിനേറ്റിങ് എഡിറ്റർ ആർ സുഭാഷ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഷംസുദ്ദീൻ ഖാസിമി, ഇറാം സൈനറിഫിക് ഡയറക്ടർ ബിൻസി ബേബി എന്നിവര്‍ സംസാരിച്ചു. മീഡിയവൺ ജനറല്‍ മാനേജര്‍ സി മാത്യൂസ് സ്വാഗതവും എ 4 ഓട്ടോ സി ഇ ഒ ഷാഹിര്‍ ഇസ്്മയില്‍ നന്ദിയും പറഞ്ഞു. ടെക്നോപാർക്കിലെ സംഘടനകളായ തേജസ്, പ്രതിധ്വനി, ഇ ഡബ്ല്യു ഐ ടി, ടെക് ഫ്രന്റ്സ്, പ്രകൃതി എന്നിവരുടെ സഹകരണത്തോടെ A4 ഓട്ടോ ആണ് പരിപാടിക്ക് ആതിഥേയത്വം വഹിച്ചത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News