'മുസ്‍ലിമായി, സ്വതന്ത്രയായി ജീവിക്കാനാവണം' ഹാദിയ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു
ഹാദിയ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. താന്‍ മുസ്‍ലിമാണെന്നും മുസ്‍ലിമായി സ്വതന്ത്രമായി ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാവണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
വീട്ടു തടങ്കല്‍ കാലത്തും അല്ലാതെയും അനുഭവിച്ച പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം വേണമെന്ന് ഹാദിയ സുപ്രീം കോടതിയില്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുളോടടക്കം നഷ്ടപരിഹാരത്തിന് നിര്‍ദ്ദേശിക്കണം. പോലീസ് കാവല്‍ ഒഴിവാക്കി പൂര്‍ണ്ണ സാതന്ത്ര്യം പുനസ്ഥാപിച്ച് തരണമെന്നും ഹാദിയ ആവശ്യപ്പെട്ടു,കേസ് മറ്റന്നാള്‍ കോടതി പരിഗണിക്കും. മകളുടെ സുരക്ഷയാണ് പ്രധാനമെന്ന് ചൂണ്ടിക്കാട്ടി ഹാദിയയുടെ അച്ഛന്‍ അശോകനും പുതിയ സത്യവാങ്മൂലം സമര്‍പിച്ചു.
കേസില്‍ കഴിഞ്ഞ തവണ ഹാദിയയെ കക്ഷി ചേര്‍ത്ത സുപ്രീംകോടതി, ഷെഫിന്‍ ജഹാനുമായുള്ള വിവാഹക്കാര്യത്തില്‍ നിലപാട് ആരാഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഹാദിയ സത്യവാങ് മൂലം സമര്‍പ്പിച്ചിരിക്കുന്നത്.താന്‍ മുസ്ലിമാണ്, ഇനിയും അങ്ങിനെ തന്നെ ജീവിക്കണമെന്നും ഹാദിയ വ്യക്തമാക്കുന്നു. വീട്ടിലും പൊതു സമൂഹത്തിലും വലിയ പീഡനമുണ്ടായി, മാനസിക രോഗിയെന്നും ഐ എസ് ബന്ധമുണ്ടെന്നും പ്രചരിപ്പിച്ചു. ഐന്‍ ഐ എ ഉദ്യോഗസ്ഥനില്‍ നിന്നുപോലും മോശം പെരുമാറ്റമുണ്ടായി. പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കാന്‍ നിര്‍ദ്ദേശിക്കണം,വീട്ടില്‍ പോലീസ് വച്ച സന്ദര്‍ശ രജിസ്ടറ്റര്‍ പരിശോധിച്ചാല്‍ ആരൊക്കെ തന്നെ തിരികെ മതം മാറ്റാന്‍ ശ്രമിച്ചു എന്നും അറിയാനാകുമെന്നും 25 പേജുള്ള സത്യവാങ് മൂലത്തില്‍ ഹാദിയ ചൂണ്ടിക്കാട്ടുന്നു. ഹാദിയയുടെ അച്ഛന്‍ അശോകനും പുതിയ സത്യവാങ് മൂലം സമര്‍പ്പിച്ചിട്ടുണ്ട്. സത്യസരണി ഹാദിയയെ മതംമാറ്റി സിറിയയിലേക്ക് കടത്താന്‍ ശ്രമിക്കുകയാണെന്ന് അശോകന്‍ ആവര്‍ത്തിച്ചു. ചീഫ് ജസറ്റിസ് അധ്യക്ഷനായ ബഞ്ചാണ് മറ്റന്നാള്‍ കേസ് പരിഗണിക്കുക.