ഒമ്പതു വയസ്സുകാരന്റെ മരണം; ആരോഗ്യ സെക്രട്ടറി അന്വേഷണത്തിന് ഉത്തരവിട്ടു‌‌

Update: 2018-06-01 18:12 GMT
ഒമ്പതു വയസ്സുകാരന്റെ മരണം; ആരോഗ്യ സെക്രട്ടറി അന്വേഷണത്തിന് ഉത്തരവിട്ടു‌‌
Advertising

മരുന്നിന് അലര്‍ജിയുണ്ടെന്നറിയിച്ചിട്ടും കുത്തിവെപ്പ് എടുത്തതാണ് മരണകാരണമെന്ന് കാട്ടിയാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്.

Full View

ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ ഒന്‍പത് വയസുകാരന്‍ ചികിത്സ പിഴവ് മൂലം മരിച്ചെന്ന പരാതിയില്‍ ആരോഗ്യ സെക്രട്ടറി അന്വഷണത്തിന് ഉത്തരവിട്ടു. കുമാരപുരം സ്വദേശി സുരേഷിന്റെ മകന്‍ രഞ്ജിത്താണ് കഴിഞ്ഞ ദിവസം മരിച്ചത്. മരുന്നിന് അലര്‍ജിയുണ്ടെന്നറിയിച്ചിട്ടും കുത്തിവെപ്പ് എടുത്തതാണ് മരണകാരണമെന്ന് കാട്ടിയാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്.

ശനിയാഴ്ച്ച രാത്രി 11 ഓടെയാണ് ശ്വാസതടസം അനുഭവപ്പെട്ടതിനെതുടര്‍ന്ന് രഞ്ജിത്ത് ഹരിപ്പാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സതേടിയത്. ഡോക്ട്ടര്‍ കുത്തിവെപ്പിന് നിര്‍ദ്ദേശിച്ചപ്പോള്‍ അലോപ്പതി മരുന്നിന് അലര്‍ജിയുള്ളതായി അറിയിച്ചു. എന്നാല്‍ ഡോക്ടര്‍ ഇത് ചെവിക്കൊണ്ടില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. കുത്തിവയ്പിന് ശേഷം കുട്ടിക്ക് അലര്‍ജി കലശലായതോടെ ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ മരണം സംഭവിക്കുകയായിരുന്നു.

ഡോക്ട്ടര്‍ക്കെതിരെ നടപടി വേണമെന്നി ആവശ്യപ്പെട്ട് ബന്ധുക്കള്‍ പരാതി നല്‍കി. ഇതനുസരിച്ച് ആരോഗ്യ വകുപ്പ് അന്വഷണത്തിന് അത്തരവിട്ടു. അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിര്‍ബന്ധിത അവധിയെടുക്കാന്‍ ഡോക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി രഞ്ജിത്തിന്റെ ആന്തരികാവയവങ്ങള്‍ ഫൊറന്‍സിക്ക് പരിശോധനയ്ക്ക് അയച്ചു.

Tags:    

Similar News