നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു; മൂന്ന് എംഎല്‍എമാര്‍ അനിശ്ചിതകാല നിരാഹാരത്തില്‍

Update: 2018-06-01 05:03 GMT
നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു; മൂന്ന് എംഎല്‍എമാര്‍ അനിശ്ചിതകാല നിരാഹാരത്തില്‍
Advertising

ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍, അനൂപ് ജേക്കബ് എന്നിവര്‍ നിരാഹര സമരം നടത്തുന്നത്. കെ എം ഷാജി,എന്‍ ഷംസുദ്ദീന്‍ എന്നിവര്‍ അനുഭാവസത്യാഗ്രഹം നടത്തുന്നുണ്ട്. .

Full View

സ്വാശ്രയ പ്രശ്നത്തില്‍ സമരം ശക്തമാക്കി യുഡിഎഫ്. 3 എം എല്‍ എ മാര്‍ നിയമസഭയില്‍ നിരാഹാരം തുടങ്ങി. സ്വാശ്രയ പ്രശ്നത്തില്‍ നിയമസഭ ഇന്നും പ്രക്ഷുബ്ദമായി. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് തുടര്‍ച്ചയായ രണ്ടാം ദിവസും നിയമസഭ നേരത്തേ പിരിഞ്ഞു. സഭ തുടങ്ങിയതു തന്നെ പ്രതിപക്ഷ പ്രതിഷേധത്തിലാണ്. ചോദ്യോത്തര വേള റദ്ദാക്കി അടിയ്നതര പ്രമേയം പരിഗണക്കണമെന്ന ആവശ്യസ്പീക്കര്‍ അംഗീകരിച്ചില്ല

തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസാരിക്കാന്‍ എഴുന്നേറ്റെങ്കിലും സ്പീക്കര്‍ സമ്മതിച്ചിട്ടില്ല. നടുത്തളത്തിലിറങ്ങിയ പ്രതിക്ഷ എം എല്‍ എ മാരുടെ പ്രതിഷേധിത്തിടിയുലം ചോദ്യോത്തരവേള സ്പീക്കര്‍ പൂര്‍ത്തിയാക്കി. ശൂന്യവേളയില്‍ ആദ്യം സംസാരിച്ച പ്രതിപക്ഷ നേതാവ് സര്‍ക്കാരിന്‍റെ സ്പീക്കറുടെയും നടപടിയില്‍ ശക്തമായിപ്രതിഷേധിച്ചു. എം എല്‍ എ മാരുടെ നിരാഹാരവും പ്രഖ്യാപിച്ചു

എന്നാല്‍ പ്രതിപക്ഷ നേതാവിനെ പ്രസംഗം തുടരാന്‍ സ്പീക്കര്‍ അനുവിദിച്ചില്ല. പ്രതിപക്ഷ നേതാവിന്ററെ മൈക്ക് ഓഫാക്കിയതോടെ പ്രതിപക്ഷ അംഗങ്ങള്‍ പ്രകോപിതരായി പ്രതിപക്ഷ പ്രതിഷേധത്തിനിടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.

Full View

പ്രതിപക്ഷത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്നതില്‍ സ്പീക്കര്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സ്പീക്കറുടെയും മുഖ്യമന്ത്രിയുടെയും നിലപാട് തെറ്റാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. അനാവശ്യമായ പ്രകോപനമാണ് ഇന്നലെ മുഖ്യമന്ത്രി സഭയില്‍ സൃഷ്ടിച്ചതെന്ന് ഉമ്മന്‍ചാണ്ടിയും ആരോപിച്ചു.

സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ചാണ് എംഎല്‍എമാരുടെ നിരാഹാര സമരം. ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍, അനൂപ് ജേക്കബ് എന്നിവര്‍ നിരാഹര സമരം നടത്തുന്നത്. കെ എം ഷാജി,എന്‍ ഷംസുദ്ദീന്‍ എന്നിവര്‍ അനുഭാവസത്യാഗ്രഹം നടത്തുന്നുണ്ട്. .

Tags:    

Similar News