മണ്ണിരകള്‍ കൂട്ടത്തോടെ ചാവുന്നത് ഭൂമിക്കടിയിലെ താപനില വര്‍ധിക്കുന്നതിനാലെന്ന് റിപ്പോര്‍ട്ട്

Update: 2018-06-01 12:43 GMT
മണ്ണിരകള്‍ കൂട്ടത്തോടെ ചാവുന്നത് ഭൂമിക്കടിയിലെ താപനില വര്‍ധിക്കുന്നതിനാലെന്ന് റിപ്പോര്‍ട്ട്
Advertising

വയനാട്ടിലെ ചില പ്രദേശങ്ങളില്‍ മണ്ണിരകള്‍ കൂട്ടത്തോടെ ചാവുന്നത് നേരത്തെ മീഡിയവണ്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.

Full View

വയനാട്ടില്‍ മണ്ണിരകള്‍ കൂട്ടത്തോടെ ചാവുന്നത്, ഭൂമിയ്ക്കടിയില്‍ താപനില വര്‍ധിയ്ക്കുന്നതിനാലാണെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. എപ്പോഴും ഈര്‍പ്പം നില്‍ക്കേണ്ട മണ്ണിലാണ് താപനില 35 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയര്‍ന്നത്. അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. വയനാട്ടിലെ ചില പ്രദേശങ്ങളില്‍ മണ്ണിരകള്‍ കൂട്ടത്തോടെ ചാവുന്നത് നേരത്തെ മീഡിയവണ്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.

പുല്‍പള്ളി മുതല്‍ അമ്പലവയല്‍ വരെയുള്ള പ്രദേശങ്ങളിലാണ് ഈ പ്രതിഭാസം കണ്ടത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ആയിരക്കണക്കിന് മണ്ണിരകളാണ് ചത്തു പൊന്തിയത്. നെന്മേനി പഞ്ചായത്തിലെ കുന്താണി പ്രദേശത്താണ് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പഠനം നടത്തിയത്. ഭൂമിയ്ക്കടിയില്‍ 20 സെന്റിമീറ്റര്‍ താഴ്ചയില്‍ വലിയ തോതില്‍ താപനില വ്യത്യാസപ്പെടുന്നുണ്ട്. പകല്‍ സമയങ്ങളിലെ ചൂട് നേരിട്ട് മണ്ണിലേയ്ക്കിറങ്ങുന്ന അവസ്ഥയാണ്.

അന്തരീക്ഷ താപനിലയിലും ഈര്‍പ്പത്തിലുമുണ്ടാകുന്ന വലിയ വ്യത്യാസമാണ് ഈ പ്രതിഭാസത്തിനു കാരണമെന്നാണ് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിലുള്ളത്. മണ്ണിരകള്‍ ചാവുന്ന പ്രദേശങ്ങളിലെല്ലാം മണ്ണില്‍ വിള്ളലുള്ളതായും കണ്ടെത്തി.

സംഭവത്തില്‍ പഠന റിപ്പോര്‍ട്ട് നല്‍കാന്‍ കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് നല്‍കിയ ശേഷമായിരിയ്ക്കും കൂടുതല്‍ പഠനങ്ങള്‍ ഉണ്ടാകുക. ഭൗമശാസ്ത്ര പഠന സംഘത്തെ കൂടി ഉള്‍പ്പെടുത്തിയാല്‍ മാത്രമേ ഭൂമിയുടെ സ്വഭാവത്തിലുണ്ടായ ഈ വലിയ വ്യത്യാസം കൃത്യമായി മനസിലാക്കാന്‍ സാധിയ്ക്കു.

Tags:    

Similar News