ശശിതരൂരിന്റെ പ്രതികരണത്തിനിടെ നാടകീയ രംഗങ്ങള്‍

Update: 2018-06-01 23:49 GMT
ശശിതരൂരിന്റെ പ്രതികരണത്തിനിടെ നാടകീയ രംഗങ്ങള്‍
Advertising

മാധ്യമങ്ങള്‍ക്ക് പ്രതികരണം നല്‍കുന്നതിനിടെ റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടര്‍ ആദിത്യ രാജ് കൗള്‍ നിരന്തരം ഇടപെടുകയായിരുന്നു. തുടര്‍ന്ന് ശശി തരൂര്‍ തനിക്കടുത്തേക്ക് കയറിവരാന്‍ റിപ്പബ്ലിക്ക് ടിവി പ്രതിനിധിയോട് പറഞ്ഞു...

സുനന്ദ പുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ചാനലിന്റെ ആരോപണങ്ങള്‍ക്ക് ശശി തരൂര്‍ എംപി മറുപടി പറയുന്നതിനിടെ നാടകീയ രംഗങ്ങള്‍. മാധ്യമങ്ങള്‍ക്ക് പ്രതികരണം നല്‍കുന്നതിനിടെ റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടര്‍ ആദിത്യ രാജ് കൗള്‍ നിരന്തരം ഇടപെടുകയായിരുന്നു. തുടര്‍ന്ന് ശശി തരൂര്‍ തനിക്കടുത്തേക്ക് കയറിവരാന്‍ റിപ്പബ്ലിക്ക് ടിവി പ്രതിനിധിയോട് പറഞ്ഞു. ഇതിനിടെ നിങ്ങളെന്തിനാണ് എന്നെ ശാരീരികമായി ആക്രമിക്കുന്നതെന്ന് ആദിത്യ രാജ് കൗള്‍ ആവര്‍ത്തിച്ച് ചോദിച്ചതോടെ കുറച്ച് സമയത്തേക്ക് വാര്‍ത്താ സമ്മേളനം തടസപ്പെട്ടു.

സുനന്ദ പുഷ്‌ക്കര്‍ മരിച്ചു കിടന്ന മുറി 307 ആണോ 345 ആണോ എന്ന് സംശയമുയര്‍ത്തുന്ന ഫോണ്‍ സംഭാഷണങ്ങളാണ് റിപ്പബ്ലിക് ടിവി പുറത്തുവിട്ടത്. ലീല ഹോട്ടലിലെ 345ആം മുറിയിലാണ് സുനന്ദയുടെ മൃതദേഹം കാണപ്പെട്ടത്. എന്നാല്‍ ശശി തരൂരിന്റെ വിശ്വസ്തന്‍ മരിക്കുന്നതിന് ഏതാനും മണിക്കൂര്‍ മുമ്പ് വരെ സുനന്ദ 307ആം നമ്പര്‍ മുറിയിലായിരുന്നുവെന്ന് പറയുന്നതിന്റെ ശബ്ദരേഖയാണ് ചാനല്‍ പുറത്തുവിട്ടത്. സുനന്ദപുഷ്‌ക്കറുമായു ശശി തരൂരിന്റെ അസിസ്റ്റന്റ് ആര്‍കെ ശര്‍മ്മയുമായും വിശ്വസ്ഥന്‍ നാരായണനുമായും നടത്തിയ സംഭാഷണങ്ങളാണ് ചാനല്‍ പുറത്തുവിട്ടത്.

Full View

റിപ്പബ്ലിക് ടിവിയുടെ ആരോപണങ്ങള്‍ കോടതിയില്‍ തെളിയിക്കാന്‍ ശശി തരൂര്‍ ട്വിറ്ററിലൂടെ വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശശി തരൂര്‍ തിരുനന്തപുരത്ത് വെച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത്. റിപ്പബ്ലിക് ടിവി പുറത്തുവിട്ട എല്ലാ വിവരങ്ങളും കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തിന് അറിവുള്ളതാണെന്നാണ് ശശി തരൂര്‍ പറഞ്ഞത്.

സുനന്ദയുടെ മരണത്തില്‍ ഒന്നും ഒളിക്കാനില്ല. തന്റെ ജീവിതത്തിലുണ്ടായ ദുരന്തത്തെ ചൂഷണം ചെയ്യാനാണ് ചിലര്‍ ശ്രമിക്കുന്നത്. പുതിയതായി ചാനല്‍ തുടങ്ങുമ്പോള്‍ റേറ്റിംങ് ലഭിക്കുന്നതിനാണ് ഇത്തരം വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും തരൂര്‍ ആരോപിച്ചു.

Full View
Tags:    

Similar News