ജി എസ് ടി എന്ന തെറിവാക്ക്
വിജയ് ചിത്രം മെര്‍സലിന് പിന്തുണയുമായി എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍
വിജയ് ചിത്രം മെര്‍സലിന് പിന്തുണയുമായി എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍. 'അനുസരി'പ്പിക്കലാണ് ഫാസിസത്തിന്റെ മുഖ്യവിനോദം. ഇന്ത്യയിൽ അതിനിനി അനു'മോദി'ക്കുക എന്നു മതിയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മെര്‍സലിലൂടെ ഒരു പുതിയ തെറിവാക്ക് ഇന്ത്യക്ക് ലഭിച്ചുവെന്നും പോസ്റ്റില്‍ പറയുന്നു.
സുഭാഷ് ചന്ദ്രന്റെ കുറിപ്പ് വായിക്കാം
ജി എസ് ടി എന്ന തെറിവാക്ക്
മെർസ്സൽ എന്ന തമിഴ് ചിത്രത്തിൽ ജി എസ് ടി എന്ന വാക്ക് ഒരു ബീപ് ശബ്ദമിട്ടു മറയ്ക്കണമത്രെ! സാധാരണയായി നായകനോ വില്ലനോ പറയുന്ന തെറിവാക്കാണ് ഇങ്ങനെ മറയ്ക്കാറുള്ളത്. അങ്ങനെ ഈ സിനിമയിലൂടെ ഒരു പുതിയ തെറിവാക്ക് ഇന്ത്യക്കു സംഭാവന നൽകിയ എല്ലാവരേയും അനു'മോദി'ക്കുന്നു!
സന്ദർഭവശാൽ, അർത്ഥം മാറിയ ഒരു പ്രയോഗം എനിക്കു വീഴ്ത്തിത്തന്നതിനും നന്ദി. 'അനുസരി'പ്പിക്കലാണ് ഫാസിസത്തിന്റെ മുഖ്യവിനോദം. ഇന്ത്യയിൽ അതിനിനി അനു'മോദി'ക്കുക എന്നു മതി. തിരുവായിൽ നിന്നു വീഴുന്ന എന്തിനേയും അനുമോദിക്കുക! ന്ന്വവച്ചാൽ സുൽത്താൻ ഓഫ് ഇന്ത്യയ്ക്ക് ജയ് വിളിക്കുക.