മഞ്ചേശ്വരത്ത് ട്രെയിന്‍ അപകടം തുടര്‍ക്കഥ; രണ്ട് വര്‍ഷത്തിനിടെ മരിച്ചത് 10 പേര്‍
റെയില്‍വേ ഓവര്‍ ബ്രിഡ്ജില്ലാത്തതാണ് അപകട കാരണം
മഞ്ചേശ്വരത്ത് ട്രെയിന്‍ അപകടം തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മഞ്ചേശ്വരത്ത് ട്രെയിന്‍ അപകടത്തില്‍ മരിച്ചത് 10 പേരാണ്. റെയില്‍വേ ഓവര്‍ ബ്രിഡ്ജില്ലാത്തതാണ് അപകടത്തിന് കാരണമായി പറയുന്നത്.
മഞ്ചേശ്വരം ദേശീയപാതയില്‍ നിന്നും മഞ്ചേശ്വരം ടൌണിലേക്ക് റെയില്‍പാളം കടന്ന് എളുപ്പത്തിലെത്താം. ഗ്രാമപഞ്ചായത്തിലേക്കും ബ്ലോക്ക് പഞ്ചായത്തിലേക്കും മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലേക്കും ഇതുവഴി നടന്ന് തന്നെ പോവണം. സ്കൂളിലേക്ക് വിദ്യാര്‍ഥികള്‍ പോവുന്നതും ഇത് വഴി തന്നെ. ഇത് കാരണം ഇവിടെ കാല്‍നടയ്ക്കായി മേല്‍പാലം നിര്‍മ്മിക്കാന്‍ നാട്ടുകാര്‍ മുറവിളികൂട്ടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.
പ്രദേശികമായി ഫണ്ട് കണ്ടെത്തി മേല്‍പാലം നിര്‍മ്മിക്കാനാണ് റെയില്‍വേ നിര്‍ദ്ദേശിക്കുന്നത്. എസ്റ്റിമേറ്റ് പ്രകാരം മേല്‍പാലത്തിന് ഒരു കോടി നാല്‍പത് ലക്ഷം രൂപ വേണം. പ്രാദേശികമായി ഇത് കണ്ടെത്താനാവാത്തതിനാലാണ് നിര്‍മ്മാണം വൈകുന്നത്.
മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷനില്‍ ദിവസങ്ങളോളം ഗുഡ്സ് ട്രെയിന്‍ നിര്‍ത്തിയിടാറുണ്ട്. ഇതും ജനങ്ങള്‍ക്ക് വലിയ ദുരിതമാവുന്നു. അടിയന്തരമായി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.