പൂട്ടുവീഴാന്‍ പോകുന്നത് നാലായിരത്തോളം സ്കുളുകള്‍ക്ക്

Update: 2018-06-01 01:31 GMT
Editor : admin
പൂട്ടുവീഴാന്‍ പോകുന്നത് നാലായിരത്തോളം സ്കുളുകള്‍ക്ക്
Advertising

മാനേജ്‌മെന്റിന്റെ താല്‍പര്യം, ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ ഇങ്ങനെ പലതരത്തിലാണ് കുട്ടികളുടെ എണ്ണം കുറയുന്നത്.

Full View

വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവ് സംഭവിച്ച് സാമ്പത്തികമായി ലാഭകരമല്ലാത്ത സ്‌കൂളുകളുടെ എണ്ണം ഇത്തവണ വര്‍ധിച്ചു. ലാഭകരമല്ലെന്ന് കണ്ട് താഴ് വീഴാന്‍ സാധ്യതയുള്ള സ്‌കൂളുകളുടെ എണ്ണം നാലായിരത്തോളം വരും. കഴിഞ്ഞ അധ്യയന വര്‍ഷം സര്‍ക്കാര്‍ പൂട്ടിയതാവട്ടെ പന്ത്രണ്ടെണ്ണം.

വിദ്യാര്‍ഥികളുടെ എണ്ണമനുസരിച്ച ലാഭകരമല്ലാത്ത സ്‌കൂളുകളുടെ കണക്കില്‍ പത്തില്‍ താഴെ കുട്ടികളുള്ള സ്‌കൂളുകള്‍ 190, ഇരുപതില്‍ താഴെ 593, 30ല്‍ താഴെ 717, 40ല്‍ താഴെയുള്ള സ്‌കൂളുകള്‍ 756, 50ല്‍ താഴെ 710ഉം, 60ല്‍ താഴെ 591 സ്‌കൂളുകളുകളുള്‍പടെ 3557 എണ്ണമെന്നതാണ് ഇതുവരെയുള്ള കണക്ക്. ഈ വര്‍ഷത്തെ കണക്ക് മുഴുവന്‍ ലഭ്യമാകുന്നതോടെ സാമ്പത്തികമായി പിന്നാക്കമുള്ളവയുടെ എണ്ണം വര്‍ധിക്കും. മാനേജ്‌മെന്റിന്റെ താല്‍പര്യം, ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ ഇങ്ങനെ പലതരത്തിലാണ് കുട്ടികളുടെ എണ്ണം കുറയുന്നത്. വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഫോക്കസ് എന്നപേരില്‍ പദ്ധതി ആവിഷ്‌കരിച്ചെങ്കിലും ഫലം കണ്ടില്ല.

അതേ സമയം കഴിഞ്ഞ അധ്യയന വര്‍ഷം സംസ്ഥാനത്ത് പൂട്ടിയ സ്‌കൂളുകളുടെ എണ്ണം 12ആണ്. എറണാകുളം ജില്ലയില്‍ 4, പത്തനംതിട്ട 3, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓരോന്ന് വീതവുമാണ് പൂട്ടിയത്. സ്‌കൂളുകള്‍ പൂട്ടുന്ന സ്ഥിതി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ എടുക്കുന്ന നിലപാടുകളിലാണ് രക്ഷിതാക്കളുടേയും വിദ്യാഭ്യാസ പ്രവര്‍ത്തകരുടേയും പ്രതീക്ഷ.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News