നീതിനിഷേധത്തിനെതിരായ പോരാട്ടത്തില്‍ പിന്തുണ തേടി മഅ്ദനി

Update: 2018-06-01 14:07 GMT
Editor : Sithara
നീതിനിഷേധത്തിനെതിരായ പോരാട്ടത്തില്‍ പിന്തുണ തേടി മഅ്ദനി
Advertising

ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം അബ്ദുന്നാസര്‍ മഅ്ദനി ജന്‍മനാട്ടിലേക്ക് മടങ്ങിയെത്തി

Full View

ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം അബ്ദുന്നാസര്‍ മഅ്ദനി ജന്‍മനാട്ടിലേക്ക് മടങ്ങിയെത്തി. രാത്രി രണ്ടരയോടെ സ്വവസതിയിലെത്തിയ മഅ്ദനി മാതാപിതാക്കളെ കണ്ടു. നീതിനിഷേധത്തിനെതിരായ പോരാട്ടത്തില്‍ എല്ലാവരുടെയും പിന്തുണ വേണമെന്ന് മഅ്ദനി അഭ്യര്‍ഥിച്ചു.

രാത്രി എട്ടരയോടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട മഅ്ദനി ഹരിപ്പാട്ടെ സ്വകാര്യ ആശുപത്രിയില്‍ ഭാര്യ മാതാവിനെ സന്ദര്‍ശിച്ച ശേഷമാണ് മൈനാകപ്പള്ളിയിലെ വസതിയിലെത്തിയത്. രാത്രി രണ്ടരയോടെ മഅ്ദനി വഹിച്ചുകൊണ്ടുള്ള വാഹന്യവ്യൂഹം മൈനാകപ്പള്ളിയിലെത്തി. നൂറുകണക്കിന് ആളുകള്‍ മഅ്ദനിയെ കാണാന്‍ കാത്തുനിന്നിരുന്നു. വസതിയിലെത്തിയ മഅ്ദനി മാതാപിതാക്കള്‍ക്കൊപ്പം ചെലവഴിച്ചു. വിശുദ്ധ മാസത്തില്‍ മകനെ കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നായിരുന്നു പിതാവ് അബ്ദുല്‍ സമദ് മാസ്റ്ററുടെ പ്രതികരണം.‌

നീതി നിഷേധത്തിനെതിരെ പോരാടാന്‍ എല്ലാവരുടെയും പിന്തുണ വേണമെന്ന് മഅ്ദനി അഭ്യര്‍ഥിച്ചു. പുലര്‍ച്ച മൂന്ന് മണിയോടെ മഅ്ദനി മതപഠനശാലയായ അന്‍വാര്‍ശേരിയിലെത്തി. തുടര്‍ന്ന് കുട്ടികള്‍ക്കൊപ്പം പ്രാര്‍ഥനയില്‍ പങ്കെടുത്തു. പീഡനങ്ങള്‍ക്ക് നടുവിലാണ് ഇപ്പോഴും തന്റെ ജീവിതമെന്ന് പറഞ്ഞ് പ്രാര്‍ഥനക്കിടെ മഅ്ദനി വിതുമ്പി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News