പകര്‍ച്ചവ്യാധികള്‍ പടരുമ്പോഴും മലപ്പുറത്ത് മതിയായ ചികിത്സാസൌകര്യമില്ല

Update: 2018-06-01 22:08 GMT
പകര്‍ച്ചവ്യാധികള്‍ പടരുമ്പോഴും മലപ്പുറത്ത് മതിയായ ചികിത്സാസൌകര്യമില്ല
Advertising

മലപ്പുറം ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമ്പോഴും ജില്ലയില്‍ മതിയായ ചികിത്സ സൌകര്യങ്ങളില്ല

Full View

മലപ്പുറം ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമ്പോഴും ജില്ലയില്‍ മതിയായ ചികിത്സ സൌകര്യങ്ങളില്ല. തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ ആശുപത്രികളെയാണ് രോഗികള്‍ ആശ്രയിക്കുന്നത്. ഡിഫ്തീരിയയും കോളറയും ഉള്‍പ്പെടെ നിരവധി പകര്‍ച്ചവ്യാധികളാണ് പടര്‍ന്നിപിടിക്കുന്നത്.

ഡിഫ്തീരിയ ബാധിച്ച ഒരാള്‍പോലും മഞ്ചേരി മെഡിക്കല്‍ കോളേജിലോ ജില്ലയിലെ മറ്റ് ആശുപത്രികളിലോ ചികിത്സതേടി എത്തിയിട്ടില്ല. ഡിഫ്തീരിയ ബാധിച്ച 10 പേരും കോഴിക്കോട് മെഡിക്കല്‍കോളേജിലാണ് ചികിത്സതേടി എത്തിയത്. കോളറ സ്ഥിരീകരിച്ച മിക്ക ആളുകളും തൃശൂരിലെ സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മതിയായ സൌകര്യങ്ങളില്ല. ജനസംഖ്യ ആനുപാതികമായി ഡോക്ടര്‍ ഉള്‍പ്പെടെയുളള ജീവനക്കാരില്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു.

വിവിധതരം പകര്‍ച്ചവ്യാധികള്‍ മൂലം നിരവധി പേരാണ് ആശുപത്രികളിലെത്തുന്നത്. വയറളിക്കം മൂലം ആയിരത്തിലധികം പേര്‍ ചികിത്സ തേടി. കോളറ ബാധിച്ച് 14 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഡിഫ്തീരിയ ബാധിച്ച 10 പേരില്‍ രണ്ട് പേര്‍ മരിച്ചു. 174 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ഒരാള്‍ മരിച്ചു. 188 പേര്‍ക്ക് മഞ്ഞപ്പിത്തം പിടിപെട്ടു. രണ്ട് പേര്‍ മരിച്ചു. മലേറിയ ബാധിച്ച് 49 പേര്‍ ചികിത്സ തേടി. 4 പേര്‍ക്ക് എലിപ്പനി ബാധിച്ചതില്‍ ഒരാള്‍ മരിച്ചു.

Tags:    

Similar News