ആറന്മുള വിമാനത്താവള പദ്ധതി: പാരിസ്ഥിതിക അനുമതിക്കുള്ള അപേക്ഷ 29ന് പരിഗണിക്കും
അപേക്ഷയില്‍ പിണറായി സര്‍ക്കാര്‍ സ്വകരിക്കുന്ന നിലപാട് നിര്‍ണായകമാകുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.....
ആറന്മുള വിമാനത്താവള പദ്ധതിക്ക് പാരിസ്ഥിക അനുമതി തേടി കെ ജി എസ് ഗ്രൂപ്പ് സമര്‍പ്പിച്ച പുതിയ അപേക്ഷ ഈ മാസം 29 ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പരിഗണിക്കും. റണ്‍വെ നിലവിലെ രൂപത്തില്‍ നിലനിര്‍ത്തണമെന്നും കൈതോടുകള്‍ പുനസ്ഥാപിക്കാനാകില്ലെന്നും അപേക്ഷയില്‍ പറയുന്നു. അപേക്ഷയില്‍ പിണറായി സര്‍ക്കാര്‍ സ്വകരിക്കുന്ന നിലപാട് നിര്‍ണായകമാകുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
ആറന്മുള വിമാനത്താവളപദ്ധതിക്ക് പാരിസ്ഥിതികാനുമതി നിഷേധിച്ചു കൊണ്ടുളള ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് സുപ്രീംകോടതി നേരത്തെ ശരിവെച്ചിരുന്നു. ഇതോടെ പദ്ധതിയുമായി ബന്ധപ്പെട്ട് കെജിഎസ് ഗ്രൂപ്പിന് മുന്നോട്ടുപോകാനുളള എല്ലാ വഴികളും അടഞ്ഞ സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്ന് വ്യക്തമാക്കിയാണ് പുതിയ പാരിസ്ഥിഥികാനുമാതി അപേക്ഷ കെ ജി എസ് സമര്‍പ്പിച്ചിരിക്കുന്നത്. ജനസാന്ദ്രത കൂടിയ കേരളത്തില്‍ ആറന്മുളയല്ലാതെ 500 ഏക്കര്‍ ഒഴിഞ്ഞു കിടക്കുന്ന മറ്റൊരു സ്ഥലം ലഭ്യമല്ലെന്നും മൂന്നിലൊന്നു ആളുകള്‍ വിമാനയാത്ര നടത്തുന്ന സംസ്ഥാനമാണ് കേരളമെന്നും കെജിഎസ് നേരത്തേ നല്‍കിയ അപേക്ഷയില്‍ പറഞ്ഞിരുന്നു. നിലവിലെ അവസ്ഥയില്‍ റെണ്‍വെയുടെ പണി പാതിയിലാണ്,ഇത് നിലനിര്‍ത്താന്‍ അനുവദിക്കണം. ചതുപ്പ് നില മല്ല റണ്‍വേക്കായി ഉപോയഗിച്ചതെന്നും കൊതോടുകള്‍ പുനസ്ഥാപിക്കമെന്ന ആവശ്യം അനുചിതമാണെന്നും പുതിയ അപേക്ഷയിലുണ്ട്. 29ന് മന്ത്രാലയം അപേക്ഷ പരിഗണിക്കുന്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടി നിര്‌ണായകമാകുമെന്ന് പരിസ്ഥിതി മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ആറന്മുള പദ്ധതിക്ക് പരിസ്ഥിതി അനുമതി നല്‍കുന്നതില്‍ എതിര്‍പ്പ് ഇല്ലെന്നായിരുന്നു കഴിഞ്ഞ സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നത്. പദ്ധ്തിക്ക് അനുമതി നല്‍കില്ലെന്നാണ് ഇടത് സര്‍ക്കാര്‍ പ്രകടന പത്രികയില്‍ വ്യക്തമാക്കുന്നത്.