ആര്‍.എസ്.പി എല്ലും പിളര്‍പ്പിലേക്ക്
പാര്‍ട്ടിയുടെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ടാണ് ആര്‍.എസ്.പി എല്ലില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. സംസ്ഥാന സെക്രട്ടറി അമ്പലത്തറ ശ്രീധരന്‍ നായര്‍ ആണെന്നിരിക്കെ കോവൂര്‍ കുഞ്ഞ് മോനെ സംസ്ഥാനെ സെക്രട്ടറിയായി കാണിച്ച് ഇലക്ഷന്‍ കമ്മീഷനില്‍ ഒരു വിഭാഗം സത്യാവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
ആര്‍.എസ്.പി പിളര്‍ന്നുണ്ടായ ആര്‍.എസ്.പി എല്ലും പിളര്‍പ്പിലേക്ക്. പാര്‍ട്ടി രൂപീകരിച്ച് ആറ് മാസം തികയും മുന്‍പേ തമ്മിലടി മൂലം സംസ്ഥാന സെക്രട്ടറിയെ തന്നെ പുറത്താക്കുകയും ജില്ലാ കമ്മിറ്റികള്‍ പിരിച്ചു വിടുകയും ചെയ്തിരിക്കുകയാണ് കോവൂര്‍ കുഞ്ഞ് മോന്‍ എം.എല്‍.എ. എന്നാല്‍ കോവൂര്‍ കുഞ്ഞുമോന്‍റെ നടപടി കോമാളിത്തമാണെന്നാണ് സംസ്ഥാന സെക്രട്ടറി അമ്പലത്തറ ശ്രീധരന്‍ നായര്‍ പറയുന്നത്.
പാര്‍ട്ടിയുടെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ടാണ് ആര്‍.എസ്.പി എല്ലില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. സംസ്ഥാന സെക്രട്ടറി അമ്പലത്തറ ശ്രീധരന്‍ നായര്‍ ആണെന്നിരിക്കെ കോവൂര്‍ കുഞ്ഞ് മോനെ സംസ്ഥാനെ സെക്രട്ടറിയായി കാണിച്ച് ഇലക്ഷന്‍ കമ്മീഷനില്‍ ഒരു വിഭാഗം സത്യാവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ജില്ലാ സെക്രട്ടറി അഡ്വ.ബലദേവനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി സംസ്ഥാന സെക്രട്ടറി വാര്‍ത്താ കുറിപ്പ് ഇറക്കി. പിന്നൊലെ കുഞ്ഞുമോന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം യോഗം ചേര്‍ന്ന് സംസ്ഥാന സെക്രട്ടറിയെ പുറത്താക്കാനും മൂന്ന് ജില്ലാ കമ്മിറ്റികള്‍ പിരിച്ചുവിടാനും തീരുമാനിച്ചു. കുഞ്ഞ്മോന്‍ കോമാളി വേഷം കെട്ടുകയാണെന്നാണ് സംസ്ഥാന സെക്രട്ടറി അമ്പലത്തറ ശ്രീധരന്‍ നായര്‍ പറയുന്നു. പാര്‍ട്ടിക്ക് അര്‍ഹതപ്പെട്ട ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ കോവൂര്‍കുഞ്ഞ് മോന്റെ നടപടി മൂലം നഷ്ട്ടമായേക്കുമെന്നും നേതാക്കള്‍ പറയുന്നുണ്ട്.