ചെന്നിത്തലയുടെ പടയൊരുക്കം; വയനാട് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി
ജാഥ ഇന്ന് കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കും
രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫ് പടയൊരുക്കം വയനാട് ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കി. ജാഥ ഇന്ന് കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കും. ഗെയില്‍ സമരവുമായി ബന്ധപ്പെട്ട സര്‍വ്വകക്ഷി യോഗം പൊളിക്കാന്‍ മുഖ്യമന്ത്രി തന്നെ ശ്രമിക്കുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നാണ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള പടയൊരുക്കം യാത്ര വയനാട്ടി ലെത്തിയത്. മാനന്തവാടിയിലായിരുന്നു ആദ്യ പൊതുയോഗം.
ഗെയില്‍ സമരവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം പൊളിക്കാന്‍ മുഖ്യമന്ത്രി തന്നെ ശ്രമിക്കുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. വയനാട്ടില്‍ യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങി വച്ച വികസന പ്രവര്‍ത്തനങ്ങള്‍ എല്‍ഡിഎഫ് അട്ടിമറിച്ചതായും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ചെന്നിത്തലയുടെ യാത്രയെ സ്വീകരിക്കാന്‍ വയനാട്ടില്‍ യുഡിഎഫ് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ നൂറുകണക്കിന് യുഡിഎഫ് പ്രവര്‍ത്തകരാണ് ജാഥയെ വരവേറ്റത്. യുഡിഎഫ് നേതാക്കളായ കെ.പി.മോഹനന്‍, എന്‍.കെ.പ്രേമചന്ദ്രന്‍, കെ.സുധാകരന്‍ തുടങ്ങിയവരും വിവിധ യോഗങ്ങളില്‍ സംസാരിച്ചു.