സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ ഇനി സൌജന്യ യാത്രയില്ല

Update: 2018-06-04 12:05 GMT
സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ ഇനി സൌജന്യ യാത്രയില്ല
Advertising

പാരലല്‍ കോളജ്, സ്വാശ്രയ, അണ്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സൌജന്യയാത്ര അനുവദിക്കരുതെന്ന് കെഎസ്ആര്‍ടിസി സര്‍ക്കുലര്‍.

Full View

സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഇനി കെഎസ്ആര്‍ടിസി ബസില്‍ സൌജന്യ യാത്രയില്ല. പാരലല്‍ കോളജ്, സ്വാശ്രയ, അണ്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക സൌജന്യയാത്ര അനുവദിക്കരുതെന്ന് കാണിച്ച് കെഎസ്ആര്‍ടിസി സര്‍ക്കുലര്‍ ഇറക്കി. കണ്‍സെഷന്‍ കാര്‍ഡുകളുടെ ദുരുപയോഗം തടയാനെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ സാമ്പത്തിക ബാധ്യത കുറക്കലാണ് പുതിയ നടപടിയുടെ ലക്ഷ്യം. മീഡിയവണ്‍ എക്സ്ക്ലൂസീവ്.

കണ്‍സെഷന്‍ അനുവദിക്കുന്നതിനുള്ള പുതിയ നിബന്ധനകള്‍ എന്ന പേരില്‍ വെള്ളിയാഴ്ച ഡിപ്പോകള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് സ്വകര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കണ്ട എന്ന് പറയുന്നത്. സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥിക്കള്‍ക്ക് മാത്രമാണ് ഇനി കണ്‍സഷന്‍ നല്‍കേണ്ടത്. സ്വാശ്രയ, അണ്‍ എയ്ഡഡ്, പാരലല്‍, സഹകരണ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കേണ്ടെന്ന് സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സി ബി എസ് ഇ, ഐസിഎസ്ഇ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക നിര്‍ദേശം ലഭിച്ചാല്‍ മാത്രം നല്‍കിയാല്‍ മതി. പാര്‍ട് ടൈം വിദ്യാര്‍ഥികള്‍കും ഇതര സ്ഥാപനങ്ങളിലെ യൂനിവേഴ് സ്റ്റി സെന്‍ററില്‍ പഠിക്കുന്നവരെയും ഒഴിവാക്കണം. കണ്‍സെഷന്‍ കാര്‍ഡിന്റെ വില 2 രൂപയില്‍ നിന്ന് 10 രൂപ ആക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കണ്‍സെഷന്‍ കാര്‍ഡിന്റെ ദുരുപയോഗം തടയാനാണ് പുതിയ നിര്‍ദേശങ്ങളെന്നാണ് കെ എസ് ആര്‍ ടി സിയുടെ വിശദീകരണം. എന്നാല്‍ സാമ്പത്തിക ബാധ്യത കുറക്കലാണ് ലക്ഷ്യമെന്നാണ് മനസിലാകുന്നത്. സൌജന്യപാസുകളുടെ പണം സര്‍ക്കാരാണ് നല്‍കുന്നതെങ്കിലും തുക വര്‍ഷങ്ങളോളം കുടിശ്ശിക ആകാറുണ്ട്. ഫലത്തില്‍ ഈ ബാധ്യതയും കെ എസ് ആര്‍ ടി സി വഹിക്കേണ്ടിവരുന്നു.

Tags:    

Similar News