കെഎസ്ആര്‍ടിസി ബസുകള്‍ ഇനി പുതിയ ലുക്കില്‍
കോട്ടയം കൊണ്ടോടി ഓട്ടോക്രാഫ്റ്റാണ് പുതിയ കെ എസ് ആര്‍ ടി സി ബസുകള്‍ നിര്‍മ്മിക്കുന്നത്
കെഎസ്ആര്‍ടിസി ബസുകള്‍ ഇനി മുതല്‍ പുതിയ ലുക്കില്‍. കോട്ടയം കൊണ്ടോടി ഓട്ടോക്രാഫ്റ്റാണ് പുതിയ കെ എസ് ആര്‍ ടി സി ബസുകള്‍ നിര്‍മ്മിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ബസ് ബോഡ് കോഡ് അനുസരിച്ച് ഇനി മുതല്‍ കൊണ്ടോഡിയാകും കെ എസ് ആര്‍ ടിസി ബോഡികള്‍ നിര്‍മ്മിക്കുക. സുരക്ഷയ്ക്ക് പ്രാധാന്യം നല്കിയാണ് പുതിയ ബസുകള്‍ ഒരുങ്ങുന്നത്. കേരളത്തില്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാന്‍സ്പോര്‍ട്ടിന്റെ അംഗീകാരമുള്ള ഏക ബസ് ബോഡി നിര്‍മ്മാണ കമ്പനിയായി കോട്ടയത്തെ കൊണ്ടോടി ഓട്ടോക്രാഫ്റ്റ് മാറിയതോടെയാണ് കെ എസ് ആര്‍ ടി സി ബോഡി നിര്‍മ്മാണം ഇവിടെ തുടങ്ങിയത്. ആദ്യഘട്ടത്തില്‍ 80 ഫാസറ്റ് പാസഞ്ചര്‍ ബസുകളും 20 സൂപ്പര്‍ ഫാസ്റ്റ് ബസുകളും അടക്കം 100 ബസുകളാണ് നിര്‍മ്മിക്കുന്നത്. സുരക്ഷയ്ക്ക് പ്രാധാന്യം നല്കി നിര്‍മ്മിക്കുന്ന ബസുകള്‍ മികച്ച യാത്ര സൌകര്യമുള്ളവയുമാണ്. അഞ്ച് എമര്‍ജന്‍സ് ഡോറുകളും ഡിജിറ്റല്‍ ബോര്‍ഡുകളും സ്റ്റോപ്പ് അനൌണ്‍സ്മെന്റും ഈ ബസുകളെ വ്യത്യസ്തമാക്കുന്നു. 49 പേര്‍ക്ക് ഇരിക്കാവുന്ന ഒരു ബസിന് 11.9 മീറ്റര്‍ നീളവും 2.5 മീറ്റര്‍ വീതിയും ഉണ്ട്. ഒരു ബസ് പൂര്‍ത്തിയാക്കാന്‍ ഏകദേശം 25 ലക്ഷം രൂപ ചെലവാകും.
കേന്ദ്രസര്‍ക്കാരിന്റെ ബസ് ബോഡി കോഡ് നിലവില്‍ വന്നതോടെ കെ എസ് ആര്‍ ടി സിയുടെ എടപ്പാള്‍ ആലുവ,പാപ്പനംകോട് മാവേലിക്കര എന്നീ ഡിപ്പോയിലെ ബസ്സ് നിര്‍മ്മാണം അവസാനിപ്പിച്ചു. കേരളത്തിലെ സ്വകാര്യ ബസുകള്‍ക്കും ഇനി മുതല്‍ കോട്ടയത്തെ കൊണ്ടോട്ടിയാണ് ബോഡി നിര്‍മ്മിക്കുക.